
തിരുന്നാവായ :പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷകളായ
എൽ.എസ്. എസ് , യു .എസ്.എസ് വിദ്യാർത്ഥികൾക്ക് എളുപ്പമാക്കുന്നതിൻ്റെ ഭാഗമായി കെ.എസ്. ടി. യു കുറ്റിപ്പുറം ഉപജില്ല സമിതിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിശീലനവും മാതൃകാ പരീക്ഷയും നടത്തി.ചേരുരാൽ ഹയർ സെക്കന്ററി സ്കുളിൽ നടന്ന പരീക്ഷാ പരിശീലനം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ ഹസീന തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി. യു ജില്ലാ അസോസിയേറ്റ്
സെക്രട്ടറി ജലീൽ വൈരങ്കോട് പരിശീലനത്തിന് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ പി.സി അബ്ദു റസാക്ക് മുഖ്യാതിഥിയായിരുന്നു. കെ.എസ്. ടി.യു തിരൂർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് റഹീം വലപ്പത്ത് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാഫി, നസീഫ് തൈക്കാടൻ, ഹാരിസ് വെട്ടിച്ചിറ,കെ. നിസാം എന്നിവർ സംസാരിച്ചു.
Leave a Reply