മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസയിലെ അനധികൃത പിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ നാളെ ഞായറാഴ്ച ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തും. റോഡിൻറെ മുഴുവൻ വർക്കുകളും തീർക്കാതെയും സർവീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാതെയും പരിസരവാസികളായ ജനങ്ങൾക്ക് ടോൾ അധിക നികുതിഭാരം വരുത്തുന്നതും, മനുഷ്യാവകാശ ലംഘനവുമാണെന്ന് കാണിച്ചുകൊണ്ടാണ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി ഓഫ് ഇന്ത്യ തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ നാളെ ഞായറാഴ്ച വൈകിട്ട് 4 30ന് ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തുന്നതെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂൾസ് ആൻഡ് റെഗുലേഷൻ പ്രകാരം ഒരു ടോൾ പ്ലാസ മുതൽ അടുത്ത ടോൾ പ്ലാസക്ക് ഇടയിലുള്ള മിനിമം ദൂരം 60 കിലോമീറ്റർ ആയിരിക്കണമെന്ന നിയമം നിലനിൽക്കെ മുതൽ പന്തീരങ്കാവ് ടോൾ പ്ലാസ വരെ 48 കി.മീ. മാത്രമെ ദൂരം വരികയുള്ളൂ ആയത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2008 റൂൾസ് ആൻഡ് റെഗുലേഷന് വിരുദ്ധവുമാണെന്നും എസ്ഡിപിഐ ഭാരവാഹികൾ ആരോപിച്ചു.
Leave a Reply