തിരൂർ: തൃക്കണ്ടിയൂർ ജി.എൽ.പി.സ്കൂളിൽ അധിക്രമിച്ച് കടന്ന് വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് കാൻസർ രോഗിയായ വയോധികനായ പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ [ പി.ടി.സി.എം ] സ്ലീലീപ്പറെ മർദ്ധിച്ച സംഭവത്തിൽ തിരൂർ മുത്തൂർ ചോമയിൽ അൻവർ സാദത്തിനെതിരെ തിരുർ പോലീസ് കേസ്സെടുത്തു. വെള്ളിയാഴ്ച രാവിലെ 9.15-ഓടു കൂടി സ്കൂളിലെത്തിയ അൻവർ സാദത്ത് സ്കൂളിൽ നിന്നും കുട്ടികളെ ടൂർ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കുട്ടികളോട് ചോദ്യം ഉച്ചത്തിൽ സംസാരിക്കുന്നതും കേട്ട് സ്വിപ്പറായ അയ്യപ്പൻ കാര്യമന്വോഷിക്കുകയും എന്തെങ്കിലും അറിയണമെങ്കിൽ എച്ച്.എം വരുമ്പോൾ ചോദിക്കാൻ പറയുകയും ചെയ്തപ്പോൾ നീ ആരാടാ എന്ന് ചോദിച്ച് കുട്ടികളുടെ മുൻപിൽ വെച്ച് മർദ്ധിക്കുകയായിരുന്നു. ഇത് കണ്ട വിദ്യാർത്ഥികൾ പേടിച്ച് അടുത്ത വീട്ടിൽ പോയി പറയുകയുമായിരുന്നു. അതിനിടയ്ക്ക് സ്കൂളിലെ ടീച്ചർ എത്തി ആക്രമിക്കുന്നത് തടയുകയുമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഓപറേഷന് വിധേയനായി കുറച്ച് ദിവസങ്ങളായിട്ടുള്ളൂ. ജോലിക്ക് വരാൻ തുടങ്ങിയിട്ടുള്ളൂ. അതിന് ശേഷം അൻവർ സാദത്ത് തന്റെ ഭാഗങ്ങൾ മാത്രം ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഈ വിദ്യാലയവുമായി യാതൊരു ബന്ധവും ഇല്ലാത്ത അൻവർ സാദത്ത് സ്കൂളിനെ കളങ്കപ്പെടുത്താൻ മനപൂർവ്വം ശ്രമിക്കുകയാണെന്നും ഇത്തരം പ്രവർത്തികൾ അൻവർ സാദത്തിന്റെ സ്ഥിരം പരിപാടി ആണെന്നും ഇയാൾക്കെതിരെ ചൈൽഡ് ലൈൻ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പി.ടി.എ പ്രസിഡന്റ് അഡ്വ. അശോക് , വൈ.പ്രസിഡന്റ് കെ. പ്രജീവ്,ഒ.എസ്.എ. വൈസ്.പ്രസിഡന്റ് റസാഖ് ഹാജി എം.ടി.എ പ്രസിഡന്റ് നിഖിത സുരേഷ്, എം.ടി.എ. പ്രസിഡന്റ് സി. സൗമ്യ, പി ടി.എ. അംഗങ്ങളായ ജിതേഷ്, മെഹറുന്നീസ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published.