തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ചിന്റെ വനിതാ വിഭാഗമായ
ഡബ്ല്യൂ.ഡി.സി യുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.
ഫെബ്രുവരി 4 ബുധനാഴ്ച ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി തിരൂർ കോട്ട് എ.എം.യു.പി സ്കൂളിലെ കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കുമായി ക്യാൻസർ ബോധവൽക്കരണം സംഘടിപ്പിച്ചത്.
ഐ.ഡി.എ തിരൂർ ഡബ്ല്യു.ഡി.സി പ്രതിനിധി ഡോ.ഫൗസിയ ഷാനഹാസ് ക്ലാസ് നയിച്ചു.
കുട്ടികളുടെ സംശയങ്ങൾക്ക് ഡോ.ഫൗസിയ,ഡോ.യാസ്മിൻ എന്നിവർ മറുപടി നൽകി.
ഡോ.ഫൗസിയയെ അധ്യാപക പ്രതിനിധി മൊമന്റോ നൽകി ആദരിച്ചു.
സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.സിന്ധു.കെ, ഐ.ഡി.എ പ്രതിനിധികളായ ഡോ. ഷാനഹാസ് കെ.സൈതലവി, ഡോ.യാസ്മിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.