നിറമരുതൂർ: വള്ളിക്കാഞ്ഞിരം അങ്ങാടിയിൽ പുതിയതായി നിർമ്മാണം പൂർത്തിയായ ജനതാ ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നാളെ( 6. 2 .2026) കായിക വക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 30ന് ഗ്രന്ഥാലയം അങ്കണത്തിൽ ചേരുന്ന പരിപാടിയിൽ നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ .പ്രേമ, വൈസ് പ്രസിഡണ്ട് നാസർ പോളാട്ട്, മറ്റ് ജനപ്രതിനിധികൾ നാട്ടിലെ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. മന്ത്രി വി അബ്ദുറഹിമാൻ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ചാണ് വിഗ്രന്താലയത്തിന് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് കെ വി സിദ്ധീഖ് ചെയർമാനും വി. വി.സലാംകൺവീനറുമായ കമ്മറ്റിയാണ് ഉദ്ഘാടന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published.