
തിരൂർ :വിദേശ ഉത്പ്പന്നങ്ങളുടെ
ഇന്ത്യയിലെ ഏറ്റവും വലിയ വിപണന കേന്ദ്രമായ തിരൂർ ഫോറീൻ മാർക്കറ്റിലെ ബിസിനസ് രംഗം ആഗോള മാർക്കറ്റിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി മാർക്കറ്റിലെ സംഘടന പ്രവർത്തനം വിപുലീകരിക്കുകയാണ്.
ഇതിനായി കൂടുതൽ കരുത്തുറ്റ നേതൃത്വവുമായി ഫോറീൻ മാർക്കറ്റ് ഒരു അസോസിയേഷന് രൂപം നൽകുകയാണ്. ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് തിരൂർ ഫോറീൻ മാർക്കറ്റിൽ നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചാണ് സംഘടന പ്രവർത്തിക്കുക. വ്യാപാരികൾക്ക് ലോകോത്തരമാർക്കറ്റുകളുമായി ഇടപഴകി വിദേശ ഉൽപ്പന്നങ്ങൾ തിരൂരിലെത്തിക്കാനുള്ള കൂടുതൽ സൗകര്യമൊരുക്കും. വ്യാപാരികളുടെ വ്യക്തിത്വ വികസനം, കുടുംബഭദ്രത, സാമ്പത്തിക ഭദ്രത എന്നിവ ഉറപ്പു വരുത്തും. എ.ഐ.സാങ്കേതിക വിദ്യയുടെ കാലത്ത് ഫോറീൻ മാർക്കറ്റും വിപണന രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തുകയാണ്. വിലക്കുറവിൽ ഗുണമേന്മയുള്ള കൂടുതൽ വിദേശ വസ്തുക്കൾ മാർക്കറ്റിലെത്തിക്കുന്നതിൽ ഇതേ വരെ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും ഈ രംഗത്ത് കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമം.
വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജിക്ക് സ്വീകരണവും, തിരൂർ ഫയർ ഫോഴ്സിനുള്ള ആദരവും നടക്കും.
നഗരസഭാ കൗൺസിലർമാരായ ഗഫൂർ പി. ലില്ലീസ്, അഡ്വ.വി.ചന്ദ്രശേഖരൻ, അൻവർ പാറയിൽ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ. ബാവ ,വർക്കിങ് പ്രസിഡൻറ് പി.പി.അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി സമദ് പ്ലസൻ്റ്, ട്രഷറർ പി.എ.റഷീദ്, വാർഡ് കൗൺസിലർ അഷറഫ് തറമ്മൽ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ KT ഇബ്നുൽ വഫ, വി.എ.ഹംസ ഹാജി, എ.എം.കെ.മജീദ്, ബാബു കേരള, നിസാർ വെർട്ടു, റഫീക്ക് പെരുന്തല്ലൂർ, വി.എ.അൻവർ സാദത്ത്, ജംഷിദ് സാഫ്, വി.വി.മുജീബ്, നിസാർ ഐമാസ്റ്റർ, ഷമീർ ഫോണിക്സ്, ആഷിഫ് മുഹല്ലത്ത് എന്നിവർ പങ്കെടുത്തു.
Leave a Reply