നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ ചാനലിൽ വന്ന വാർത്ത വസ്തുതാവിരുദ്ധം

നിറമരുതൂർ:- ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്ത് ഭരണം ഐക്യ ജനാധിപത്യ മുന്നണിക്ക് നഷ്ടപ്പെട്ടു എന്ന വാർത്ത വന്ന സമയത്ത് തന്നെ നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ ഒന്നടങ്കം സ്വമേധയ രാജി വെക്കാൻ തീരുമാനിച്ചിരുന്നു. SIR മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുതിയ പഞ്ചായത്ത് മെമ്പർമാർക്ക് വേണ്ട നിർദേശങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും തൽക്കാലം നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ പഞ്ചായത്ത് കമ്മിറ്റി തന്നെ തുടരണമെന്ന മേൽ കമ്മിറ്റിയുടെ നിർദേശപ്രകാരം മുന്നോട്ട് പോവുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരിപാടികൾ തീരുമാനിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ ഒരു പുതിയ മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആവേശത്തോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് കരുതിയാണ് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുവാദത്തോടെ ഇന്നലെ കൗൺസിലർമാരുടെ യോഗം ചേർന്ന് പുതിയ കമ്മിറ്റി രൂപീകരിച്ചത്.

ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി അന്വേഷണ കമ്മീഷൻ പ്രഖ്യാപിക്കുകയോ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചുവിടാനുള്ള ആലോചന പോലും നടത്താത്ത സാഹചര്യത്തിൽ ഐക്യത്തോടെ ഒത്തൊരുമയോടുകൂടി പ്രവർത്തിച്ചു വരുന്ന നിറമരുതൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൽ വിഭാഗീയത ഉണ്ടാക്കുവാനുള്ള ശ്രമത്തിനാണ് ഇത്തരം വാർത്തകൾ ജീവൻ നൽകുന്നത് എന്നും ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുസ്ലിം ലീഗ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published.