താനൂർ:
മുസ്ലിം ലീഗ് പ്രവർത്തകൻ ലീഗ് വിട്ട് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. നിറമരത്തൂർ വള്ളിക്കാഞ്ഞിരത്തെ സജീവ ലീഗ് പ്രവർത്തകൻ പെരിഞ്ഞിപ്പറമ്പിൽ മുഹമ്മദലി എന്ന കുഞ്ഞാവയാണ് ലീഗ് വിട്ടത്.
താനൂർ നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഹാരമണിയിച്ചും ചെമ്പതാക നൽകിയും സ്വീകരിച്ചു.
ഏരിയ സെക്രട്ടറി സമദ് താനാളൂർ, എം അനിൽകുമാർ, കെ വി സിദ്ധീഖ്, നിറമരുതൂർ സൗത്ത് ലോക്കൽ സെക്രട്ടറി സി മോഹനൻ തുടങ്ങിയ സന്നിഹിതരായിരുന്നു.
മുസ്ലിം ലീഗ് നേതാവും, മുൻ താനാളൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അന്തരിച്ച പി പി ഇബ്രാഹിമിന്റെ സഹോദര പുത്രനാണ് മുഹമ്മദലി. ഭാര്യ വനിതാ ലീഗ് പഞ്ചായത്ത് ഭാരവാഹിയാണ്.

https://chat.whatsapp.com/Jq4ASVv5rBd84X1Xd6Rho3?mode=hqrc

Leave a Reply

Your email address will not be published.