അധ്യാപകരോടും ജീവനക്കാരോടുമുള്ള ഇടതു സർക്കാറിന്റെ അവഗണനക്കെതിരെയായിരിക്കും വരാനിരിക്കുന്ന ജനവിധി

മഞ്ചേരി:
DA കുടിശ്ശിക യഥാസമയം നൽകാതെയും, ശമ്പളക്കമ്മീഷനെ യഥാവിധി നിയമിക്കാതെയും, അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടേയും അനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിച്ച ഇടതു പക്ഷ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ജനവിധി ഉണ്ടാകുമെന്ന്,കോൺഗ്രസ് ഭവൻ മഞ്ചേരി കാച്ചേരിപ്പടിയിൽ വെച്ചു നടന്ന , എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ 35 ആമത് ജില്ലാ സമ്മേളനത്തിൽ ആര്യാടൻ ഷൗക്കത്ത് എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ പി. ഇഫ്‌ത്തിക്കാരുദ്ദീൻ അധ്യക്ഷത വഹിച്ചു. വല്ലാഞ്ചിറ ഷൗക്കത്തലി, പാലോളി മെഹബൂബ്, ബീനാ ജോസഫ്, വല്ലാഞ്ചിറ ഹുസൈൻ, സന്തോഷ്‌ ഇമ്മുട്ടി, സംസ്ഥാന നേതാക്കളായ മനോജ്‌ ജോസ്, യുടി അബൂബക്കർ, രഞ്ജിത് വികെ തുടങ്ങിയവർ സംസാരിച്ചു.

മികച്ച സ്കൂൾ പ്രിൻസി പ്പലിനു AHSTA ജില്ലാ കമ്മിറ്റി ഏർപ്പടുത്തിയ, പ്രഥമ ഉമ്മൻചാണ്ടി സദ്ഭാവനാ അവാർഡ് കെ എം ബെൻഷക്കും, മികച്ച അദ്ധ്യാപകനുള്ള ആര്യാടൻ മുഹമ്മദ്‌ സ്മാരക പുരസ്കാരം കെ എസ് സുമേഷിനും നൽകി.

ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ എം ബെൻഷാ,സി. രാജ്മോഹൻ, പി സാജൻ, എസ് സജിത്ത് കുമാർ, പി കൃഷ്ണകുമാർ, ശ്രീജയ എന്നിവർക്കുള്ള സ്നേഹോപഹാരം ആര്യാടൻ ഷൗക്കത്ത് എം എൽ എ നൽകി.

തുടർന്ന്
,ഉച്ചയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ മുൻകാല നേതാക്കളായിരുന്ന സുരേഷ്, ശ്രീനാഥ്, എപി അബ്ദുൾനാസർ, അൻവർ, സംസ്ഥാന കൗൺസിലർമാരായ ഡോ. പ്രദീപ്‌ കുമാർ കാറ്റോട്, ഡോ. എ സി പ്രവീൺ, കെ സുബൈർ,ഡോ. അജിത്കുമാർ സി, എം ടി മുഹമ്മദ്, ഷെറീന ഇഖ്ബാൽ,പി എം ഉണ്ണികൃഷ്ണൻ, അജാസ് കെ, ത്വയ്യിബ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം ടി മുഹമ്മദ് സ്വാഗതവും, ജില്ലാ ട്രഷറർ പി എം ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.