
തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗം, വാളമരുതൂർ എ എം എൽ പി സ്കൂൾ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്‌ളാസുകളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് ദന്ത പരിശോധനയും ദന്ത രോഗനിർണായവും നടത്തിയത്. ഐ ഡി എ തിരൂരിലെ ഡോ : രേഷ്മ ദാസ് ഡോ: പ്രസീൻ പി, ഡോ: ഇഹ്സാൻ, ഡോ: അറഫാത്തുന്നിസ, ഡോ: സിയാദ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply