
തിരൂർ:ആലത്തിയൂരിലെ ഇക്റഹ് വാൾഡോഫ് സ്കൂളിന്റെ 26-ാം വാർഷികാഘോഷം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച നടക്കും. വാർഷികാഘോഷം ഞായറാഴ്ച വൈകീട്ട് 3ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യും. കെ.ടി ജലീൽ എം.എൽ.എ മുഖ്യാതിഥിയാവും. ആലങ്കോട് ലീലാകൃഷ്ണൻ, തിരൂർ നഗരസഭ ചെയർപേഴ്സൻ ഇബ്രാഹിം ഹാജി, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ബിന്ദു ദേവദാസ്, ഷാൻവർ മാസ്റ്റർ, സ്കൂൾ ലീഡർ റിഫ പി.പി., അസംബ്ലി കൺവീനർ ഫാത്തിമ ഷജ. സി.പി., സ്റ്റുഡന്റ് എഡിറ്റർ ആയിഷ സന സി.പി., കലാതിലകം അനൗഷ്ക സി.കെ. എന്നിവർ പങ്കെടുത്തു.
Leave a Reply