
രവിമേലൂർ
മതിലകം: മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ അടിപിടി ക്കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളിയായ മതിലകം പി. വെമ്പല്ലൂർ ചിലമ്പിട്ടശ്ശേരി വീട്ടിൽ കണ്ണൻ 43 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ബഹുമാനപ്പെട്ട കോടതി പിടികിട്ടാ പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 29.01.2026 തീയ്യതി വൈകീട്ട് 6.00 മണിക്ക് കഴുവിലങ്ങിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ് പി എം, സബ്ബ് ഇൻസ്പെക്ടർ അജയ് എസ് മേനോൻ, സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Leave a Reply