
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:സ്കൂൾ വി ദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല വാതിലുകള്‍ തുറന്നിടുന്നത് വഴി ചിലർ ക്കെങ്കിലുംവിജ്ഞാനത്തിന്റെ മിന്നല്‍ സ്പര്‍ശം ലഭിച്ചേക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് പറഞ്ഞു. സര് വകലാശാലയുടെ അക്കാദമിക – ഗവേഷണ നേട്ടങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ശാസ്ത്ര യാന്‍ ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്കൂള്‍ വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കാവുന്ന തരത്തിലുള്ള വിജ്ഞാന വെളിച്ചം ലഭിക്കാന്‍ ഈ പ്രദര്‍ശനം കാരണമായേക്കാം. വലിയ വിളവെടുപ്പിനുള്ള വിത്തുകളാണ് ഇത്തരം പരിപാടികളിലൂടെ കരു തിവെയ്ക്കുന്നതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സി ന്ഡിക്കേറ്റംഗങ്ങളായ ഡോ.കാവുമ്പായി ബാല കൃഷ്ണന്, ഡോ. പി.പി. പ്രദ്യുമ്നന്, ഡോ. പി. റ ഷീദ് അഹമ്മദ്, ശാസ്ത്ര യാന്‍ കോ -ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡോ. കെ. ദൃശ്യ എന്നിവര്‍ സംസാരിച്ചു.
സര്‍വകലാശാലാ പഠന വകുപ്പുകള്‍,കാന്റീന് പരിസരം, ലൈബ്രറി പരിസരം,പാര്‍ക്ക് എന്നിവി ടങ്ങളിലെല്ലാം പ്രദര്‍ശന സ്റ്റാളുകളുണ്ട്.തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര, മാധവ ഒബ്സർവേറ്ററി എന്നിവയുംസന്ദർശിക്കാം രാവിലെ 09 മുതല്‍ വൈകീട്ട് 05 വരെയാണ് പ്രദര് ശനം.റേഡിയോ സിയുവിന്റെ ആഭിമുഖ്യത്തിലും പഠനവകുപ്പുകളുടെ നേതൃത്വത്തിലും വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റംഗം ഡോ. കെ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.ആദ്യ മനുഷ്യ പുസ്തകമായി നർ ത്തകി വി.പി. മൻസിയ വായനക്കാരോട് സംവദിച്ചു. പ്രശസ്ത വ്ളോഗറും മോട്ടിവേഷണൽ സ്പീ ക്കറുമായ സി.പി. ഷിഹാബുദ്ധീൻമുഖ്യാതിഥിയായി.

Leave a Reply