ശാസ്ത്രയാൻ 2026-27 നോടനുബന്ധിച്ചു കാലിക്കറ്റ്‌ സർവ്വകലാശാല ലൈബ്രറി ആൻഡ് ഇൻ ഫർമേഷൻ സയൻസ്  പഠന വകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പരിപാടി വൈസ് ചാൻസലർ പ്രൊ: ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

 
വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവ്വകലാശാല:ശാസ്ത്രയാൻ 2026-27 നോടാനുബന്ധിച്ചു കാലിക്കറ്റ്‌ സർ വ്വകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്  പഠന വകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പരിപാടിക്ക് സർവ്വകലാശാല പാർക്കിൽ തുടക്കമായി.സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പഠന വകുപ്പ് മേധാവിയും സിൻഡിക്കേറ്റംഗവുമായ  പ്രൊഫസർ മുഹമ്മദ് ഹനീഫ കെ അ ധ്യക്ഷത വഹിച്ചു.അജീഷ് ഐക്കരപ്പടി ഡിസൈൻ ചെയ്‌ത ഹ്യൂമൻ ലൈബ്രറി ലോഗോ സർവ്വകലാശാല വി സി പ്രകാശ നം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രശസ്ത വ്ലോഗ്ഗറും മോട്ടിവേഷണൽ സ്പീക്കറുമായ ഷിഹാബുദീൻ സി.പി. വെല്ലുവിളികൾക്കിടയിലെ  തന്റെ ജീവിതാനുഭവങ്ങളും വിജയകഥകളും വായനക്കാരുമായി പങ്കുവെച്ചു.  ചടങ്ങിൽ പ്രൊഫസർ വാസുദേവൻ ടിഎം, ഡോ ശ്യാമിലി സി എന്നിവർ സംസാരിച്ചു.പരിപാടിയിടെ ആദ്യ മനുഷ്യ പുസ്തകമായി പ്രശസ്ത നർത്തകി വിപി മൻസിയ വായനക്കാരുമായി സംവദിച്ചു.

Leave a Reply

Your email address will not be published.