
തിരൂർ: ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ എജുമീറ്റിനോടനുബന്ധിച്ച് നടന്ന ആരോഗ്യ ബോധവൽക്കരണ പ്രോഗ്രാമിൽ കാൻസറിനെ ഭയപ്പെടേണ്ടതുണ്ടോ? എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂർ താഴേപ്പാലം സംഗമം റെസിഡൻസിയിൽ നടന്ന പരിപാടി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു.
രോഗത്തെക്കുറിച്ചുള്ള അമിതമായ ഭയത്തേക്കാൾ രോഗപ്രതിരോധത്തിനായുള്ള അവബോധമാണ് സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എ.പി.എ സംസ്ഥാന പ്രസിഡന്റ് അക്യു. മാസ്റ്റർ.ഷുഹൈബ് റിയാലു ബോധവൽക്കരണ ക്ലാസ് നയിച്ചു.
ക്യാൻസർ ചികിത്സയിലെ പുതിയ കാഴ്ചപ്പാടുകളെക്കുറിച്ചും ജീവിതശൈലീ ക്രമീകരണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഐ.എ.പി.എ മലപ്പുറം ജില്ലാ പ്രസിഡന്റ് അക്യു. മാസ്റ്റർ. സലീന കാസിം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അക്യു. പി ആർ. സുബൈർ പി.എച്ച്, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് അക്യു. മാസ്റ്റർ.സയ്യിദ് അക്രം, സ്റ്റേറ്റ് പിആർഒ അക്യു. മാസ്റ്റർ. ജുനൈദ് അഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് അക്യു.മാസ്റ്റർനുസ്രത് ജില്ലാ എക്സിക്യൂട്ടീവ് അംഗം അക്യു. പി ആർ. ഷിഫ ഖാജ തുടങ്ങിയവർ സംസാരിച്ചു. ഐ.എ.പി.എ പ്രോഗ്രാം തീം സോംഗോടു കൂടി ആരംഭിച്ച സെഷനിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
Leave a Reply