പട്ടാമ്പി: പാർട്ടി ജില്ലാ നേതൃത്വങ്ങളുടെ വീട്ടിൽ ഇന്ന് എൻ ഐ എ നടത്തിയ റൈഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണന്നും, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്ന് കരുതേണ്ടന്നും എസ് ഡി പി ഐ ജില്ലാ പ്രസിസണ്ട് ഷെഹീർ ചാലിപ്പുറം പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടി കൈവരിച്ച വിജയത്തിലും , വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ ജനങ്ങൾ ഏറ്റെടുക്കുന്നത് തടയിടാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കേന്ദ്ര സർക്കാരിനു വേണ്ടി അന്വേഷണ ഏജൻസികൾ നടത്തുന്നത്.

ഈ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി പാർട്ടിയെ തകർക്കാനാവില്ല എന്നുള്ളത് കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്നും വെളിവാക്കപ്പെട്ടതാണ്.

റെയ്ഡ് എന്ന തിട്ടൂരങ്ങൾ കൊണ്ട് പാർട്ടിയെ ഭയപ്പെടുത്താനാകില്ലെന്നും , കൂടുതൽ കരുത്താകർശിച്ച് പാർട്ടിയും , പ്രവർത്തകരും , അനുഭാവികം മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

https://m.facebook.com/story.php?story_fbid=pfbid02Ng4Rr5fHuuCEk6vyZecy5fpJPKRs5sdwVGMqb6EnwZ13iuYkhjvicgLamGHbPoxPl&id=100057730086895&mibextid=Nif5oz

Leave a Reply

Your email address will not be published.