പല്ലാർ അംഗനവാടിയിൽറിപ്പബ്ലിക് ദിനാഘോഷം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

തിരുന്നാവായ: റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി
പല്ലാർ – വൈരങ്കോട് അംഗനവാടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ പതാക ഉയർത്തി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് നിയുക്ത അംഗം കെ
.പി. ബുഷറ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അംഗനവാടി അധ്യാപിക എ. ബിന്ദു റിപ്പബ്ലിക് ദിന പ്രതിജ്ഞ
ചൊല്ലി കൊടുത്തു.ജനാധിപത്യ ബോധവൽക്കരണം, റാലി, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. സി. മൊയ്തീൻ, പി.വി. സുലൈഖ, വി.കെ. പ്രസീത, ജസ്നിയ മുളക്കൽ ,സി. മൊയ്തീൻ കുട്ടി, കെ.പി. അബു സായിദ്, വി.കെ. പ്രിയ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.

Leave a Reply

Your email address will not be published.