പ്രായം തടസ്സമല്ല

അട്ടീരി:ഔപചാരിക വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ ജീവിതം ആരംഭിച്ചിട്ടും, അചഞ്ചലമായ പരിശ്രമവും ആത്മവിശ്വാസവും കൈമുതലാക്കി നാല്പത്തിയൊന്നാം വയസ്സിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വ. സുലൈമാൻ പഞ്ചിളിയെ എസ്.ഡി.പി.ഐ അട്ടീരി ബ്രാഞ്ച് അനുമോദിച്ചു.
ദേശീയ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ വഴി പ്ലസ് ടു വിൽ ഉന്നത വിജയം നേടിയ അദ്ദേഹം, തുടർന്ന് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻറോൾ ചെയ്യപ്പെട്ടു.

പ്രായമോ സാഹചര്യങ്ങളോ പഠനത്തിനും ലക്ഷ്യസാധനത്തിനും തടസ്സമാകില്ലെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു..

അനുമോദന ചടങ്ങിൽ എസ്.ഡി.പി.ഐ അട്ടീരി ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ മജീദ് വടക്കേതിൽ സ്നേഹോപഹാരം കൈമാറി.

കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് കോയ തങ്ങൾ വി.ടി, ഉമ്മർ സി, ദാവൂദുൽ ഹഖീം. വി, അബ്ദുൽ നാസർ കെ.കെ. അൻസാരി എം പി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.