മലപ്പുറം പ്രസ്‌ക്ലബ്ബ് കുടുംബ സംഗമം വളാഞ്ചേരി വെങ്ങാട് ഫ്‌ളോറ ഫാന്റസിയ പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് കുടുംബ സംഗമം വളാഞ്ചേരി വെങ്ങാട് ഫ്‌ളോറ ഫാന്റസിയ പാര്‍ക്കില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഫ്‌ളോറ ഫാന്റസിയ മാനേജിംഗ് ഡയറക്ടര്‍ ബാപ്പുട്ടി കോനിക്കലിനുള്ള പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. സംഗമത്തോടനുബന്ധിച്ചു നടന്ന കലാകായിക മത്സരങ്ങളിലെ വിജയികളേയും വിവിധ മേഖലകളില്‍ ഉന്നത വിജയവും പുരസ്‌കാരവും നേടിയ മാധ്യമ പ്രവര്‍ത്തകരേയും കുടുംബാംഗങ്ങളേയും ചടങ്ങില്‍ അനുമോദിച്ചു.
വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തംഗം അബൂത്വാഹിര്‍ പാണ്ടിക്കടവത്ത്, ഫ്‌ളോറ ഫാന്റസി ചെയര്‍മാന്‍ വിജയ മോഹന്‍, അല്‍ദാന്‍ ഗ്രൂപ്പ് എല്‍.ഡി. സിദ്ദീഖ് തയ്യില്‍, പ്രസ്‌ക്ലബ്ബ് വൈസ്പ്രസിഡന്റുമാരായ ഗീതു തമ്പി, വി.എം. സുബൈര്‍, ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ വി.അജയകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പ്രജോഷ് കുമാര്‍, സമീര്‍കല്ലായി, പ്രസ്‌ക്ലബ്ബ് ജോയിന്‍സെക്രട്ടറി പി.പി.അഫ്താബ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.പി.റഷാദ്, ജയേഷ്‌വില്ലോടി, നസീബ് കാരാട്ടില്‍, വിമല്‍ കോട്ടയ്ക്കല്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ. അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.