
സിൻഡിക്കേറ്റിന്റെ നിലപാട് അറിയിക്കാൻ ഗവർണറുടെ നിർദേശം.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് തന്റെ നിയമനവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾക്കായി സർവ കലാശാല ഫണ്ടിൽ നിന്ന് കൈപ്പറ്റിയ തുക തിരിച്ചു പിടിക്കണമെന്ന ആവശ്യം വീണ്ടും വിവാദമാകുന്നു.ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിൽ സർവകലാശാല സിൻഡിക്കേറ്റിന് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഉടൻ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് സർവകലാശാ ലയ്ക്ക് കത്തയച്ചു. സെനറ്റ് അംഗങ്ങളായ വി. കെ.എം. ഷാഫിയും അ ബ്ദുൽ ഗഫൂർ കെ.യും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഓഫീസ് ഇടപെടൽ.2024 മാർച്ച് 16-ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനപ്രകാരം, വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഡോ. എം. കെ. ജയരാജ് വ്യക്തിപരമായി ഫയൽ ചെയ്ത കേസുകൾക്കായി സർവകലാശാലയിൽ നിന്ന് 4,25,000 രൂപ കൈപ്പറ്റിയിരുന്നു.എന്നാൽ സർവക ലാശാലയിലെ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷി ക്കുന്നതിനായി നിയമച്ചെലവുകൾ വഹിക്കാൻ സർവകലാശാല ഫണ്ട് ഉപയോഗിക്കരുതെന്ന് 2021 ജൂലൈ 9-ന് ഗവർണർ സർവകലാശാലയ്ക്ക് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. അതോടൊപ്പം, മുൻ വൈസ് ചാൻസലർ കൈപ്പറ്റിയ തുക ഉടൻ തിരിച്ചുപിടി ക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.
ഇതെല്ലാം ഉണ്ടായിട്ടും ഡോ. എം.കെ. ജയരാജ് തുക തിരിച്ചടക്കാൻ തയ്യാറാ യില്ലെന്നാണ് ആരോപണം.ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ 2025 നവംബർ 15-ന് കേരള രാജഭവനിൽ വാദം കേൾക്കൽ നടന്നു. ഹിയറിങ്ങിൽ സ ർവകലാശാലയുടെ നിയമോപദേശകൻ ഹാജരാകണമെന്ന് സിൻഡിക്കേറ്റ് നിർദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.അതേസമയം, സെനറ്റ് അംഗങ്ങളായ വി.കെ. എം. ഷാഫിയും അബ്ദുൽ ഗഫൂർ കെ.യും വാദം കേൾക്കലിൽ പങ്കെടുത്തു.മുൻ വൈസ് ചാൻസലർ നിയമവിരുദ്ധമായി സർവകലാശാലയിൽ നിന്ന് കൈപ്പറ്റിയ തുക തിരികെ വാങ്ങണമെന്ന് അവർ ഗവർണറോട് ആവശ്യപ്പെട്ടു.വാദം കേ ൾക്കലിൽ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനും രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യനും ഹാജരായിരുന്നു. തുടർ ന്ന്, വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് സർവകലാശാല ഫണ്ടിൽ നിന്ന് എം.കെ. ജയരാജ് കൈപ്പറ്റിയ തുക തിരി ച്ചുപിടിക്കുന്നതിനെതിരെ സിൻഡിക്കേറ്റിന് എന്തെങ്കിലും എതിർപ്പുണ്ടോ എന്ന കാര്യം അറിയി ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് കേരള ലോക്ഭവൻ സർവകലാശാലയ്ക്ക് ഔദ്യോഗിക കത്ത് അയച്ചിരിക്കുന്നത്.
Leave a Reply