
തിരൂർ :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരൂർ ടൗൺ ബ്ലോക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി സി.ജി താരാനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നാരായണൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി ബാബു മലോൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.കെ.കെ ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സമ്മേളം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
വി.കെ ഗിരിജ ടീച്ചർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ടി.എ ഉണ്ണിക്കൃഷ്ണൻ, വി.പി എൻ നമ്പീശൻ, വി.സി രവീന്ദ്രൻ, പി.ആർ പുഷ്ക്കരാക്ഷൻ, എം.വി അനിത എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
കെ.കെ ഗോപാലകൃഷ്ണൻ നായർ പ്രസിഡണ്ട്.
ബാബു മലോൽ സെക്രട്ടറി, വി.കെ ഗിരിജ ട്രഷറർ
Leave a Reply