മലപ്പുറം :എസ് ഐ ആർ പ്രവർത്തനം വോട്ടർ പട്ടിക തയ്യാറാക്കാൻ മാത്രമായിരിക്കണമെന്നും അത് പൗര്വത പട്ടികയായി മാറുമോ എന്ന ജനങ്ങളുടെ ആശങ്കക്ക് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരിഹാരം കാണണമെന്നും വഹ്ദത്തെ ഇസ്‌ലാമി കേരള ഘടകം ആവശ്യപ്പെട്ടു.
മലപ്പുറം യൂണിറ്റി സെന്ററിൽ നടന്ന സംസ്ഥാന സമിതി, ഖുർആൻ വിജ്ഞാന മത്സര പരീക്ഷ വിപുലമായി നടത്താനും പ്രവത്തനങ്ങൾ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. 24/25 തിയ്യതികളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ പി. മുഹമ്മദ് ഇസ്‌ഹാഖ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ജലാലുദ്ധീൻ സ്വാഗതവും ടി. കെ. അബ്ദുൽ മജീദ് പ്രാർത്ഥനയും നിർവഹിച്ചു.

Leave a Reply

Your email address will not be published.