
തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗം പുറത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് റിപ്പബ്ലിക് ദിനചാരണം നടത്തി. ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസിർ ഡോ: മുബാറക് നദീർ ദേശീയ പതാക ഉയർത്തി. ശേഷം,
ഐ ഡി എ തിരൂർ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗത്തിന്റെ, പ്രത്യേക പ്രൊജക്റ്റ് ആയ “പ്രത്യാശ” യുടെ ഭാഗമായി
തിരൂർ ബി ആർ സി ക്കു കീഴിലുള്ള കെയർ സെന്ററിലെ ഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ” ഭിന്ന ശേഷിക്കാരിലെ വദന സംരക്ഷണം” എന്ന വിഷയത്തിൽ ഡോ : രേഷ്മ ദാസ് ക്ലാസ്സെടുത്തു. തുടർന്ന് ഭിന്ന ശേഷിക്കാർക്ക് വേണ്ടിയുള്ള ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ മെഡിക്കൽ ഓഫീസർ മുബാറക് നദീർ, അസിസ്റ്റന്റ് ഡെന്റൽ സർജൻ ഡോ ഷുഹൈബലി തങ്ങൾ എന്നിവർ ചേർന്ന് വിതരണം നിർവഹിച്ചു.
പാലിയേറ്റീവ് രോഗികളുടെയും ഭിന്ന ശേഷി വ്യക്തികളുടെയും വദന സംരക്ഷണത്തിന് ഊന്നൽ നൽകി കൊണ്ടുള്ള സാമൂഹ്യ സേവനമാണ് “പ്രൊജക്റ്റ് പ്രത്യാശ “യുടെ ലക്ഷ്യം
ഡോ ഷബീർ കെ പി ഒ,
ഡോ നദീർ എം എച്ച്,
ഡോ പ്രസീൻ പി
തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply