
ആലത്തിയൂർ :രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ ദേശീയ പതാക ഉയർത്തി നിർവ്വഹിച്ചു. ഭരണഘടനാ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ഓരോ വിദ്യാർത്ഥിയും സന്നദ്ധരാകണമെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
പി.ടി.എ. പ്രസിഡന്റ് ടി.എൻ. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ സബ് ഇൻസ്‌പെക്ടർ നസീർ തിരൂർക്കാട് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എം. സ്വാഗതം ആശംസിച്ചു.
സ്കൂളിലെ എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ്. യൂണിറ്റുകളുടെ സംയുക്ത റാലിയും പരേഡും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പി.ടി.എ. വൈസ് പ്രസിഡന്റ് ഐ.പി. ജലീൽ, എം.ടി.എ. പ്രസിഡന്റ് ആഫിയ നൗഫൽ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനം, മൂകാഭിനയം, സംഘനൃത്തം എന്നിവയും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി സുബൈർ തളികപറമ്പിൽ നന്ദി രേഖപ്പെടുത്തി.
Leave a Reply