വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയം ഉദ്ഘാടന സ്വാഗതസംഘരൂപീകരണയോഗം നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ പോളാട്ട് ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യുന്ന വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയത്തിന്റെ വിപുലമായ പരിപാടികളുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം നിറമരുതൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ പോളാട്ട് ഉദ്ഘാടനം ചെയ്തു. ജനതാ ഗ്രന്ഥാലയം പ്രസിഡണ്ട്കല്ലേരി കാർത്തികേയൻ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്തംഗം ആഫിയ നൗഫൽ നിറമരുതൂർ പഞ്ചായത്ത് അംഗങ്ങളായ ഹസ്സൻ തേക്കിൽ പി വിനേഷൻ കെ. പി .ഒ.റഹ്മത്തുല്ല , പി.പി. അബ്ദുറഹ്മാൻ, പി .എ. റഷീദ്, കെ. എം. നൗഫൽ, പി. ജയകൃഷ്ണൻ മാസ്റ്റർ, കെ . വി.ടി.സമദ്, ഖദീജസിദിക്ക്, ഷാജി കല്ലേരി തുടങ്ങിയവർ സംസാരിച്ചു.സ്വാഗതസംഘം ഭാരവാഹികളായി നിറമരുതൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ വി സിദ്ദീഖ് (ചെയർമാൻ) വി.വി .സലാം (ജനറൽ കൺവീനർ) കല്ലേറീ കാർത്തികേയൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.