
കുന്നത്തുനാട്ടിലെ ട്വന്റി-20 ബിജെപി പാളയത്തിലെത്തിയത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും, അവർക്ക് വളരാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസ്-സിപിഎം പാർട്ടികളുടെ വോട്ട് കച്ചവടത്തിന്റെ അനന്തരഫലമാണെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം സനൂപ് പട്ടിമറ്റം പ്രസ്താവിച്ചു.
വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ ബിജെപി – ട്വന്റി-20 സഖ്യത്തിന്റെ പിന്തുണയോടെ ഭരണം നടത്തുന്ന കോൺഗ്രസിന്റെ നടപടി രാഷ്ട്രീയ കാപട്യമാണ്. ബിജെപിയുമായി ചേർന്ന് ഭരണം നിലനിർത്തുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോർപ്പറേറ്റ് മുതലാളിയായ സാബു എം. ജേക്കബിനോട് ഇരു പാർട്ടികളും സ്വീകരിച്ച മൃദുസമീപനമാണ് ട്വന്റി-20യെ ബിജെപി ആലയത്തിലെത്തിച്ചത്. രാഷ്ട്രീയ ലാഭത്തിനായി തരാതരംപോലെ ട്വന്റി-20യെ സഹായിക്കുകയും പരസ്യമായി എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ്-സിപിഎം നയം ജനങ്ങൾ തിരിച്ചറിയണം. പുത്തൻകുരിശിൽ ബിജെപിയുമായി ചേർന്ന് അധികാരം പങ്കിടുന്ന കോൺഗ്രസിന് ബിജെപി രാഷ്ട്രീയത്തെ എതിർക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്ന് സനൂപ് പട്ടിമറ്റം വാർത്താക്കുറിപ്പിൽ ചോദിച്ചു.
Leave a Reply