ഐ.എസ്.എം യുവജാഗ്രത സംസ്ഥാന തല ഉദ്ഘാടനം ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

ജനാധിപത്യം സംരക്ഷിക്കാൻ യുവത ജാഗരൂകരാകണം

തിരൂർ: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ യുവതലമുറ ജനാധിപത്യത്തിന്റെ കാവലാളാകണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ അഭിപ്രായപെട്ടു. ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘യുവജാഗ്രത’ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂർ വാഗൺ ട്രാജഡി ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര കേന്ദ്രീകരണവും വിയോജിപ്പുകളെ അടിച്ചമർത്തുന്നതും ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്ക് മുന്നിലെ മൗനം കീഴടങ്ങലാണെന്നും യഥാർത്ഥ ദേശാഭിമാനം ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തുടർച്ചയായി ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കേന്ദ്രങ്ങളിൽ ‘യുവജാഗ്രത’ സംഗമങ്ങൾ നടക്കും. ഭരണഘടനാ വായന, ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ,ഭരണഘടന സംരക്ഷണ റാലി, ലഘുലേഖ വിതരണം, പോസ്റ്റർ പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ.അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് റിഹാസ് പുലാമന്തോൾ മുഖ്യപ്രഭാഷണം നിർവഹിച്ചു.അദീബ് പൂനൂർ,ഡോ.റജുൽ ഷാനിസ്,നസീം മടവൂർ, ഹാരിസ് ടി.കെ.എൻ, അബ്ദുസ്സലാം ഒളവണ്ണ, ശരീഫ് കോട്ടക്കൽ, ഷാനവാസ് ചാലിയം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.