
തിരൂർ:കഴിഞ്ഞ ദിവസം അന്തരിച്ച താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ പി പി ഇബ്രാഹിം മാസ്റ്ററുടെ വസതി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് സന്ദർശിച്ചു. നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. ഇ. കെ. റഹ്മത്തുല്ല, ഇബ്രാഹിം മാസ്റ്ററുടെ മരുമക്കളായ അഫ്സൽ, റാഫി ജേഷ്ഠ പുത്രൻ മുഹമ്മദ് സാദിഖ് എന്നിവരും വീട്ടുകാരും ചേർന്ന് അബ്ദുറബ്ബിനെ സ്വീകരിച്ചു. ഇബ്രാഹിം മാസ്റ്ററുമായി ഉണ്ടായിരുന്ന ഊഷ്മള ബന്ധം അയവിറക്കി കുടുംബത്തെ സമാധാനിപ്പിച്ചും സമാശ്വസിപ്പിച്ചും അബ്ദുറബ്ബ് കുറേനേരം വീട്ടിൽ ചിലവഴിച്ചു.
Leave a Reply