തിരൂർ :ടീം സിറ്റി തിരൂർ സാംസ്കാരിക ക്ലബ്ലിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും തിരൂർ മുൻസിപ്പാൽറ്റിയിലേക്ക് തെരഞ്ഞെക്കപ്പെട്ടവരെ ആദരിച്ചു….
ടീം സിറ്റി തിരൂർ ക്ലബ്ബ് പ്രസിഡൻ്റ് ഷബീർ നെല്ലിയാളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആദരിക്കൽ ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: പത്മകുമാർ ഉദ്ഘാടനം ചെയ്തു ,ഡി സി സി ജനറൽ സെക്രട്ടറി പ്രന്ത്രോളി മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. ആമിന മോൾ, അഷറഫ് ആളത്തിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി, തിരൂർ മുൻസിപ്പൽ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യാസർ പൊട്ട ചോല, കൗൺസിലർമാരായ യാസർ പയ്യോളി , റിഷാദ് വെളിയംമ്പാട്ട്, വസന്ത പുളിക്കൽ എന്നിവരെ ഷാൾ അണിയിച്ചും, മൊമെൻ്റോ നൽകിയും ആദരിച്ചു.ടീം സിറ്റി തിരൂർ ക്ലബ്ബ് സെക്രട്ടറി കാദർ കോരങ്ങത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ടീം സിറ്റി തിരൂർ ക്ലബ്ബ് രക്ഷാധികാരി അബ്ദുള്ള കുട്ടി അമ്മേങ്ങര നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.