മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി തിരുനാവായ എം എം ടി ഹാളില്‍ നടന്ന കവി സദസ്സ് കവി മണമ്പൂര്‍ രാജന്‍ബാബു ഉദ്ഘാടനം ചെയ്യുന്നു.


മലപ്പുറം: മുപ്പത്തിരണ്ടാമത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി കവിസദസ്സ് നടത്തി.കെ ഗോപാല്‍ ഷാംഗ്,മുക്കം ശിവദാസ്,രവീന്ദ്രന്‍ കൊളത്തൂര്‍, കെ എസ് സലി എറണാംകൂളം, അനിറ്റാ സാം തിരുവനന്തപുരം , ടി കെ ബോസ് തുടങ്ങിയവര്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് കവികള്‍ പങ്കെടുത്തു. നിളയുടെ ഇന്നലെയുടെ ചരിത്രവും ഇന്നിന്റെ ദുഖവും നാളെയുടെ പ്രതീക്ഷയും പ്രമേയമാക്കിയായിരുന്നു കവിതകള്‍ അധികവും. മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും റീ എക്കൗ തിരുനാവയയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
തിരുനാവായ എം എം ടി ഹാളില്‍ കവി മണമ്പൂര്‍ രാജന്‍ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി ബാലശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. അംബുജന്‍ തവനൂര്‍ ,പ്രേമന്‍ അയിനികോട്ടില്‍ ,ഹരി തിരുന്നാവായ, കെ.വി ഉണ്ണികുറുപ്പ്, കാടാമ്പുഴ മുസ്സ ഗുരുക്കള്‍, അഷ്‌കര്‍ പല്ലാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, സി.വി സുലൈമാന്‍ , റഷീദ് പൂവ്വത്തിങ്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.