
തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ് വ) പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത നാഗർകോവിൽ – മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് തിരൂരിൽ സ്വീകരണം നൽകി. തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി ലോക്കോ പൈലറ്റ് മാരായ സുരേഷ്, അൻവർ എന്നിവർക്ക് ബൊക്കെ നൽകി സ്വീകരിച്ചു.
സ്റ്റേഷൻ മാനേജർ എൻ സോമസുന്ദരൻ, റയിൽവേ ട്രാഫിക് ഇൻസ്പെക്ടർ ഇ.കെ ബാബു, ആർ.പി.എഫ് ഓഫീസർ ഷാജു തോമസ്
റസിഡൻസ് അസോസിയേഷൻ മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ അബ്ദുൽ റസാക്ക് ഹാജി, നെറ്റ്വ റെസിഡൻസ് സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ, വി.പി ശശികുമാർ, ഇ.വി കുത്തുബുദ്ധീൻ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
സർവീസ് ആരംഭിച്ച അമൃത് ഭാരത് ട്രെയിൻ എല്ലാ ദിവസവും സവ്വീസ് നടത്തണമെന്നും കൂടാതെ മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവധിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. റയിൽവേ
ജീവനക്കാർക്കും യാത്രക്കാർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
Leave a Reply