വാടാനപ്പള്ളി നടുവിൽ കര മായാനദി റിസോർട്ടിൽ സംഘടിപ്പിച്ച ന്യൂ ഇയർ പ്രോഗ്രാമിൽ വെച്ച് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ റിമാന്റിലേക്ക്
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

വാടാനപ്പള്ളി : 31-12-25 തീയതി രാത്രി 11.45 മണിയോടെ നടുവിൽ കര മായാനദി റിസോർട്ടിൽ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ DJ പാർട്ടിയിൽ കപ്പിൾ പാസെടുത്ത് പങ്കെടുക്കാനെത്തിയ ഒല്ലൂർ സ്വദേശിയായ യുവാവിനും സുഹൃത്തായ യുവതിക്കും ഭക്ഷണവും മദ്യവും ലഭിക്കാത്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പരിപാടിയുടെ സംഘാടകരായ പ്രതികൾ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് തളിക്കുളം പുളിയംതുരുത്ത് സ്വദേശി അന്തിക്കാട് വീട്ടിൽ മസിൽ കണ്ണൻ എന്നറിയപ്പെടുന്ന കണ്ണൻ 40 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഈ കേസ്സിലെ മറ്റ് പ്രതികളായ തൃശൂർ എൽതുരുത്ത് കാര്യാട്ടുകര സ്വദേശി പുഴക്കര വീട്ടിൽ ശ്രീധർ 36 വയസ്, ചെമ്മാപ്പുള്ളി വടക്കുംമുറി സ്വദേശി വലിയകത്ത് വീട്ടിൽ സുഹാസ് 40 വയസ് എന്നിവർ വയനാട് കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ റോബറി കേസിൽ അറസ്റ്റിലായി വയനാട്, കണ്ണൂർ ജയിലുകളിൽ റിമാന്റിൽ കഴിഞ്ഞ് വരുന്നതായി വിവരം ലഭിച്ചത് പ്രകാരം രണ്ട് പ്രതികളെയും കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ വാടാനപ്പള്ളിയിലെ കേസിലേക്ക് വേണ്ടി കോടതിയൽ ഹാജരാക്കും.
31-12-25 തീയതി രാത്രി 08.00 മണി 8മുതൽ 01.01.2026 പുലർച്ചെ 00.05 മണിവരെ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അന്തിക്കാട് മുറ്റിച്ചൂരുള്ള സ്പൂൺ ഇവൻറസ് എന്ന ഇവൻ മാനേജ്മെൻറ് സ്ഥാപനത്തിൻ്റെ നേതൃത്വത്തിൽ മുറ്റിച്ചൂർ സ്വദേശി നിഷിൻ നാസർ മായാനദി റിസോർട്ടിൽ DJ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാം മുതലായ സോഷ്യൽ മീഡിയ വഴി പരിപാടിയെക്കുറിച്ച് പരസ്യം ചെയ്തു Book My Show ആപ്പുവഴി ആളുകൾക്ക് ബുക്ക് ചെയ്തു പരിപാടിയിൽ പങ്കെടുക്കുന്ന രീതിയിലാണ് പ്രോഗ്രാം അറേഞ്ച് ചെയ്തിരുന്നത്. മദ്യം ,ഭക്ഷണം ഉൾപ്പെടെ വിവിധ നിരക്കുകളിൽ ഉള്ള പാസുകൾ നൽകിയിരുന്നു. കപ്പിൾ പാസ് ഉണ്ടായിട്ടും മദ്യവും ഭക്ഷണവും ലഭിക്കാത്തിൽ തൃശ്ശൂർ ഒല്ലൂർ തൈക്കാട്ട്ശ്ശേരി സ്വദേശിയും കൂടെയുണ്ടായിരുന്ന യുവതിയും കൂടി സംഘാടകരെ ചോദ്യം ചെയ്തതിൽ സംഘാടകർ ഒല്ലൂർ തെക്കാട്ടുശ്ശേരി സ്വദേശിയായ 32 വയസ്സുള്ള യുവാവിനെ കൂട്ടത്തോടെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ശേഷം മായാനദി റിസോർട്ടിൽ DJ പരിപാടികൾ സംഘടിപ്പിച്ചിരുന്ന സംഘാടകരായ 16 പ്രതികൾ പോലീസിൻറ നിയമാനുസരണമുള്ള ആഞ്ജ ലംഘിച്ച് കൊണ്ട് സ്ഥലത്ത് ന്യായവിരുദ്ധമായി സംഘം ചേർന്ന് ലഹള ഉണ്ടാക്കണമെന്ന ഉദ്ദ്യേശത്തോടെ ചേരി തിരിഞ്ഞ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് മറ്റൊരു കേസും വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെടുത്തിട്ടുണ്ട്.
സുഹാസ് വാടാനപ്പള്ളി വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് അടിപിടിക്കേസിലും, വയനാട് കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കവർച്ചക്കേസിലും അടക്കം നാല് ക്രിമിനൽക്കേസിലെ പ്രതിയാണ്.
ശ്രീധർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും, വയനാട് കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കവർച്ചക്കേസിലും പ്രതിയാണ്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ബിജു കുമാർ പി സി, വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷൈജു എൻ ബി എസ് ഐ വിനീത് വി. ജ എസ് സി പി ഒ മാരായ രാജ്കുമാര്‍, ശ്രീജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Leave a Reply