
തിരൂർ :പ്രാദേശിക വളര്‍ച്ചയ്ക്ക് ഒപ്പം നടന്ന ടിസിവിയുടെ 25-ാം വാര്‍ഷികം ഏറെ ചാരിതാര്‍ഥ്യത്തോടെയാണ് ആഘോഷിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വളര്‍ച്ചയ്ക്കും ഒപ്പം നിന്ന ടിസിവി മൂല്യങ്ങള്‍ കൈവിടാതെയാണ് സില്‍വര്‍ ജൂബിലി ആഘോഷത്തിലേക്ക് വളര്‍ന്നിട്ടുള്ളത്. സമൂഹ നന്മയ്‌ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ഉറപ്പാക്കിയാകും ഇനിയുള്ള യാത്രയെന്നും മാനേജ്‌മെന്റ് അറിയിച്ചു. (വിഒ)
പ്രാദേശിക വിഷയങ്ങളിലും വളര്‍ച്ചയിലും മൂല്യങ്ങള്‍ കൈവിടാതെയാണ് തിരൂര്‍ ടിസിവി ചാനല്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രവര്‍ത്തന പഥത്തില്‍ 25 വര്‍ഷമെന്ന നേട്ടത്തിലെത്തുമ്പോള്‍ നിറഞ്ഞ ചാരിതാര്‍ഥ്യമുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രാദേശിക വിശേഷങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചും പ്രാദേശിക പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നും ടിസിവി യഥാര്‍ഥത്തില്‍ തിരൂരിന്റെ മുഖമായി മാറിയിരിക്കുന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. തിരൂരിന്റെ പ്രാദേശിക മുഖമായി മാറിയ ടിസിവി ചാനലിന്റെ സില്‍വര്‍ ജൂബിലി ആഘോഷം വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. ജനുവരി 26ന് തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കുടുംബ സംഗമം, സില്‍വര്‍ ജൂബിലി പൊതുസമ്മേളനം, മെഗാ ഷോ എന്നിവ അരങ്ങേറും.ജനപ്രതിനിധികള്‍, കലാ-സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തിരൂര്‍ വിഷന്‍ ടവറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടിസിവി ചാനല്‍ എംഡി പി. മനോഹരന്‍, ഡയറക്ടര്‍മാരായ പി. രഘുനാഥ്, ടി.ഇ. ശിഹാബ് എന്നിവര്‍ പങ്കെടുത്തു.
Leave a Reply