
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റിൽ കെ-റീപ് കമ്പനി പ്രതിനിധികളെ തടഞ്ഞുവെച്ച് എംഎസ്എഫിന്റെ മിന്നൽ സമരം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷാ സംവിധാനങ്ങളും അനുബന്ധ അക്കാദമിക് പ്രവർത്ത നങ്ങളും സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന കെ-റീപ് പദ്ധതിക്കെതിരെ എംഎസ്എഫ് മിന്നൽ സമരം സംഘടിപ്പിച്ചു.കെ-റീപ് പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയിലെത്തിയ കമ്പനി പ്രതിനിധികളെ സിൻഡിക്കേറ്റ് റൂമിൽ തട ഞ്ഞുവെച്ചുകൊണ്ടായിരുന്നു എംഎസ്എഫിന്റെ പ്രതിഷേധം.കെ-റീപ് പദ്ധതിക്കെതിരെയുള്ള സംസ്ഥാനത്തെ ആദ്യ പ്രത്യക്ഷ വിദ്യാർഥി സമരമാണിത്.സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ രഹസ്യമായി കെ-റീപ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സർവ്വകലാശാല അധികൃതർ സം ഘടിപ്പിച്ച യോഗമാണ് എം എസ്എഫിന്റെ മിന്നൽ സമരത്തിലൂടെ പുറത്തറിഞ്ഞത്.
മഹാരാഷ്ട്ര ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥർക്ക് ശ ക്തമായ താക്കീതായി സമരം മാറിയെന്ന് എംഎസ്എഫ് നേതൃത്വം വ്യക്തമാക്കി. ഇതുവരെ കേരളത്തിൽ കെ-റീപ് പദ്ധതിക്കെതിരെ ഒരു വിദ്യാർഥി സംഘടനയും തുറന്ന സമരം നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, വിദ്യാർഥികളിൽ നിന്ന് കെ-റീപിന്റെ പേരിൽ ഫീസ് എളുപ്പത്തിൽ പിരിച്ചെടുക്കാമെന്ന കണ ക്കുകൂട്ടലിലായിരുന്നു ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള കാലിക്കറ്റ് സർവക ലാശാലയിൽ യോഗം സം ഘടിപ്പിച്ചതെന്നും എംഎ സ്എഫ് ആരോപിച്ചു.കേരളത്തിലെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള നിർണായക അക്കാദമിക് പ്രവർത്തനങ്ങൾ മുഴുവനായും മഹാരാഷ്ട്ര ആസ്ഥാനമായുള്ള എം കെ സി എൽ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറുന്നതാണ് കെ-റീപ് പദ്ധതിയിലൂടെ സർക്കാർലക്ഷ്യമിടുന്നതെന്ന് എംഎസ്എഫ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻവിദ്യാർഥികളുടെയും ഡാറ്റ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെ യ്തിരിക്കുന്നതെന്നും ഇത് ഗുരുതരമായ ഡാറ്റാ സുരക്ഷാ–സ്വകാര്യതാ പ്രശ്ന ങ്ങൾക്ക് വഴിയൊരുക്കുമെന്നും സമരക്കാർ പറഞ്ഞു. എം കെ സി എൽ സിപി ഐ എമ്മുമായി ബന്ധമുള്ള ഏജ ൻസിയാണെന്ന പരാതിയും എംഎസ്എഫ് ഉന്നയിച്ചു.
ഡാറ്റ കച്ചവടത്തിന് വഴിയൊരുക്കുന്ന കെ-റീപ് പദ്ധതി പൂർണമായും ഉപേക്ഷിക്കുക, പരീക്ഷാ ജോലികൾ പുറംകരാർ അടിസ്ഥാനത്തിൽ നൽകുന്ന നടപടി അവസാനിപ്പിക്കുക, കെ-റീപിന്റെ പേരിൽ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കുക, സർവകലാശാലയുടെ നിലവിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗി ച്ച് തന്നെ പരീക്ഷകൾ നടത്തുക, മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്ക് പരീക്ഷാ ചുമതല നൽകാനുള്ള തീരു മാനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.ദീർഘസമയം നീണ്ട പ്രതിഷേധത്തിന് ശേഷം, എംഎസ്എഫ് മുന്നോട്ടുവച്ച ആവശ്യങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കുമെന്ന് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തി ലാണ് സമരംഅവസാനിപ്പി ച്ചത്.സമരത്തിന് എംഎ സ്എഫ് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിറ്റ് ട്രഷറർ അബ്‌ദുള്ള നസീം വി.കെ. സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഫൈസൽ തടത്തിൽ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജി ല്ലാ കമ്മിറ്റി അംഗം സലാഹുദ്ധീൻ തെന്നല സമരം ഉദ്ഘാടനം ചെയ്തു.സലാഹുദ്ധീൻ തേരാമ്പിൽ, ഫർഹാന എം. പി., മുഹമ്മദ് സാജിദ് അലി പി., ഫിദ കെ., മിൻഹ ടി.പി., നസീൽ സമാൻ കെ. എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply