കുടിവെള്ള പൈപ്പ് ലൈൻ തകരാറിന് ശാശ്വത പരിഹാരം തേടിയുള്ള നിവേദനം വാട്ടർ അതോറിറ്റി എക്സി സിഎം മാനസിക്ക് നെറ്റ്‌വ പ്രസിഡൻ്റ് എംപി സുരേഷ് നൽകുന്നു. സമീപം എഇ എൻ ബാസിലയും കൗൺസിലർ യാസിർ പൊട്ടച്ചോലയും.

തിരൂർ:- നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിധിയിൽ വരുന്ന തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര പഴയ പോസ്റ്റാഫീസ് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് രണ്ടാഴ്ചയായി. വാട്ടർ പൈപ്പ് ലൈൻ പൂർണ്ണമായും നന്നാക്കിയിട്ടില്ല. രോഗികളും വിദ്യാർത്ഥികളും അടങ്ങുന്ന
പൊതുജനങ്ങൾ സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന ഈ റോഡ് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് സാഹചര്യത്തിലാണ് നിവേദനം നൽകിയത്.

ശാശ്വത പരിഹാരത്തിനായി തിരൂർ നഗരസഭ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി, മുൻസിപ്പൽ സെക്രട്ടറി ടി.എൻ സിനി, മുൻസിപ്പൽ അസിസ്റ്റൻറ് എൻജിനീയർ റിജ ടിപി , കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ മാനസി സിഎം , എസിസ്റ്റൻ്റ് എൻജിനിയർ എൻ ബാസില എന്നിവർക്ക് വാർഡ് കൗൺസിലർ യാസർ പൊട്ടച്ചോലയുടെ നേതൃത്വത്തിൽ നെറ്റ്‌വ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എം.പി സുരേഷ് ബാബു , സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ, കെ.കെ റസാഖ് ഹാജി, കെ.കെ അബ്ദുൽ റഷീദ്, വി.പി ഗോപാലൻ, വി ഷമീർ ബാബു, മനോജ് കൈലിശ്ശേരി, ടി.കെ ഷജീർ എന്നിവർ ചേർന്ന് നിവേദനം നൽകി.

Leave a Reply

Your email address will not be published.