ചമ്രവട്ടം :സ്വന്തം ജീവൻ പണയപ്പെടുത്തി വിദ്യാർത്ഥിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടുത്തി ഒരു നാടിൻറെ അഭിമാനമായി മാറിയ സുരേട്ടനെ മാതൃക ചാരിറ്റബിൾ സൊസൈറ്റി അഭിനന്ദിച്ചു.

നമ്മുടെ പ്രിയപ്പെട്ട സുരേട്ടൻ ചമ്രവട്ടത്തിന്റെ ഹീറോയും അഭിമാനവും ആണ്. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ തെരുവുനായ കടിക്കാൻ വന്നപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ മുന്നിലേക്ക് ചാടി നായയുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച സുരേഷേട്ടൻ ഇന്ന് ചമ്രവട്ടത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്.

മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ അദ്ദേഹത്തെ വീട്ടിൽ എത്തി അഭിനന്ദനം അറിയിച്ചു. കൂടാതെ സ്നേഹ സമ്മാനമായി ചെറിയ ഒരു പാരിതോഷികവും സമ്മാനിച്ചു. വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച പരിക്കിൻ്റെ സ്ഥിതി വിവരങ്ങളും മറ്റും ആരാഞ്ഞു.
വിദ്യാർത്ഥിയെ രക്ഷിക്കുന്നതിനിടയിൽ കൈക്കും മറ്റും നായയുടെ കടിയേറ്റ് പരിക്ക് പറ്റി ചികിത്സയിൽ ആണ് അദ്ദേഹമിപ്പോൾ.

മാതൃകയുടെ പ്രവർത്തകയായ സൈതാലികുട്ടി, റിയാദ്, നൗഷാദ്, അൻവർ, മുജീബ്, ജബ്ബാർ, നാസർ കുളത്ത്, ഷഫീക്, കെ. ട്ടി മുഹമ്മദ്, റാഫി, അനസ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published.