
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല വിസി നിയമത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി അപേക്ഷ കരുമായുള്ള കൂടിക്കാഴ്ച ഇന്നുംനാളെയുമായി നടക്കും.തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ചാണ് കൂടി കാഴ്ച നടക്കുന്നത്.സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരുന്നു ഡിജിറ്റൽ,സാങ്കേ തികസർവ്വകലാശാലകളുടെ വിസി നിയമന കമ്മിറ്റി രൂപീകരിച്ചത്.എന്നാൽ കാലിക്കറ്റ് സർവകലാശാല സേർച്ച് കമ്മറ്റി ഗവർണർ നേരിട്ട് നി യമിക്കുകയായിരുന്നു.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് പ്രതി നിധിയെ നൽകാൻ തീരുമാനിച്ചതോടെ യൂണിവേഴ്സിറ്റി നിയമപ്രകാരമുള്ള സേർച്ച് കമ്മിറ്റി ഗവർണർ രൂപീകരി ക്കുകയായിരുന്നു.
ഗവർണറുടെ(ചാൻസിലർ) പ്രതിനിധിയായി ബാംഗ്ലൂർ ജവഹർലാൽ നെഹ്റു അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് സെൻററിലെ പ്രൊ ഫസർ ജി. യു.കുൽക്കർണി ചെയർമാനും, മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: രവീന്ദ്രൻ ഡി. കുൽക്കർണി യുജിസി പ്രതിനിധിയും,മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയ ൻസിലെ പ്രൊഫസർ ആർ.റാം കുമാർ യൂണിവേഴ്സിറ്റി സെനറ്റ്പ്രതിനിധിയു മായാണ് കമ്മിറ്റി രൂപീകരിച്ചി ട്ടുള്ളത്.കാലിക്കറ്റ് സർവ്വക ലാശാലയിലെ 9 പേരും, കുസാറ്റ് നിന്ന് നാലുപേരും,കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് രണ്ടുപേരും, കേരള സർവകലാശാലയിൽ നിന്ന് നാ ലുപേരും സംസ്ഥാന പുറത്ത് നിന്നുള്ള സീനിയർ പ്രൊഫസ്സർമാരുൾപ്പെടെ 35 അപേക്ഷകരാണുള്ളത്.ഇതിൽചിലർ ഓൺലൈനായാണ് ഇൻറർവ്യൂവിൽ പങ്കെടുക്കുന്നത്.കുസാറ്റ്,കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവ്വ കലാശാലകളിൽ വിസിമാരുടെ താൽക്കാലിക ചുമതല വഹിക്കുന്ന പ്രൊഫസർമാരും ഇന്നും നാളെയുമായി നടക്കുന്ന ഇന്റർവ്യൂവിൽ പ ങ്കെടുക്കുന്നുണ്ട്.ഗവർണറും മുഖ്യമന്ത്രിയും ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വിസിമാ രുടെ നിയമനങ്ങളിൽ ധാരണയിൽ എത്തിയതിനു ശേഷമാണ് കാലിക്കറ്റ് സർവകലാശാലയുടെ വിസിയുടെ നിയമനം നടക്കുന്നത്.കേരള, എംജി സർവ്വകലാശാല വിസിമാരുടെ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിൽ സർവ്വകലാശാല പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി കൈക്കൊള്ളാൻ ഗവർണർ സർവകലാ ശാല വിസിമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. യുജിസി നിയമപ്രകാരം കമ്മിറ്റി ഗവർണർക്ക് നേരിട്ട് സമർപ്പിക്കുന്ന മൂന്നു മുതൽ അഞ്ചു വരെയുള്ള പേരുകളടങ്ങിയ പാനലിൽനിന്നാണ് ഗവർണർ കാലിക്കറ്റ് വിസിയെ നിയമിക്കുക.ഇതോടെ സംസ്ഥാനസർവകലാശാലകളിൽ നാലിടത്ത് സ്ഥിരം വിസിമാർ ഉണ്ടാകും.
Leave a Reply