
തിരൂർ : പത്ര പ്രവർത്തക ക്ഷേമ പെൻഷൻ 15000 രൂപ യായി വർധിപ്പിക്കണമെന്നും, പെൻഷൻ കുടിശിക , വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് സീനിയർ ജേർണലിസ്റ്റ് ഫോറം മലപുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായിക ന്യൂനപക്ഷ വഖഫ് മന്ത്രി വി അബ്ദുറഹ്മാന് നിവേദനം സമർപ്പിച്ചു. ആശ്രിത പെൻഷൻ നിലവിലെ പെൻഷൻ്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും അവശ പത്രപ്രവർത്തക പെൻഷൻ 7500 രൂപയാക്കി വർധിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെ തിരൂർ പൊരുറിലുള്ള വസതിയിൽ വെച്ച് ഫോറം ജില്ല പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്, സെക്രട്ടറി എൻ.വി മുഹമ്മദലി, ജോയിൻറ് സെക്രട്ടറി കെ.പി. ഒ റഹ്മത്തുള്ള, ട്രഷറർ സി.എം അലി എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
Leave a Reply