അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് യൂണിറ്റ് യൂത്ത് വിംഗ് & വനിതാ വിംഗ് വ്യാപാരി കെയർ സമർപ്പണവും സംഗീത വിരുന്നുo ജനുവരി 19 തിങ്കൾ വൈകിട്ട് അഞ്ച് മണിക്ക് അരീക്കോട് ബസ്റ്റാൻഡിൽ നടത്തുന്ന പരിപ്പാടി ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.സഹജ മലപ്പുറം നേതൃത്വം നൽകുന്ന സംഗീതവിരുന്നും ഘോഷയാത്രയും നടത്തും.
മെഡിക്കൽ ഉപകരണങ്ങൾ മൊബൈൽ ഫ്രീസർ അടക്കം രോഗബാധിതരെയും പ്രയാസം അനുഭവിക്കുന്നവരെയും സഹായിക്കാൻ വ്യാപാരി കെയർ പദ്ധതി ജനു:19 ആം തീയതി തിങ്കളാഴ്ച നാടിനു സമർപ്പിക്കുമെന്ന് യൂത്ത് വിംഗ് & വനിതാ വിങ്ങ് ഭാരവാഹികൾ അറിയിച്ചു.പായസ ചലഞ്ചിലൂടെ ലഭ്യമായ തുക ഉപയോഗിച്ചാണ് നിർധനരായ രോഗികൾക്കും നാട്ടുകാർക്കും ഗുണകരമാകുന്ന രീതിയിൽ വ്യാപാരി കെയർ പദ്ധതി യൂത്ത് വിങ്ങും വനിതാ വിങ്ങും നടപ്പിലാക്കുന്നത്.
വൈകിട്ട് 5:00 മണിക്ക് മമതാ ജംഗ്ഷനിൽ നിന്ന് ഘോഷയാത്രയായി ബോചേയെ സ്വീകരിക്കും -തുടർന്ന് ബസ്റ്റാൻഡിൽ പൊതു പരിപാടിയും ബിസിനസ് എക്സലൻ്റ് അവാർഡ് വിതരണവും പ്രമുഖരെ ആദരിക്കൽ പരിപാടിയും നടക്കും . വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കുഞ്ഞാവു ഹാജി, അക്രം ചുണ്ടയിൽ, താജുദ്ധീൻ ഉരുമഞ്ചേരി, ജാസ്മിൻ കുഞ്ഞു മുഹമ്മദ്‌, ജോളി സജീർ, ബാപ്പുട്ടി എടവണ്ണ,പൗര പ്രമുഖരും നാട്ടുകാരും വ്യാപാരി നേതാക്കളും പങ്കെടുക്കും.

Leave a Reply

Your email address will not be published.