
തലകടത്തൂർ :പതിനെട്ട് വർഷങ്ങളായി തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് പാലിയേറ്റീവ് ദിനത്തിൽ പുതിയ ഓഫീസ് സമർപ്പിച്ചു. തലക്കടത്തൂർ നെല്ലിക്കാട് സംവിധാനിച്ച ഓഫീസിൻ്റെ ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി നാസർ നിർവ്വഹിച്ചു. പി.ടി ബാവഹാജി ആദ്ധ്യക്ഷ്യം വഹിച്ചു. വി കെ എം ഷാഫി പാലിയേറ്റീവ് ദിന സന്ദേശം നൽകി. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഖമറുന്നീസ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഷൗക്കത്ത് , ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യൂസഫ് കല്ലേരി , മുൻ വൈസ് പ്രസിഡണ്ട് പി ടി നാസർ , ഹുസൈൻ തലക്കടത്തൂർ , ഡോ . എൻ അബ്ദുറഹ്മാൻ , പി പി അബൂബക്കർ ഹാജി , എം എ റഫീഖ് , ഡോ. എൻ ശിഹാബുദ്ധീൻ , ഹസ്സൻ ഹുദവി , സി കെ ഹൈദർ , ടി എ റഹീം , എം അബ്ദുറഹ്മാൻ ഹാജി , മൊയ്തീൻ ബാവ , ജാഫർ ഹുദവി എന്നിവർ സംബന്ധിച്ചു. നെല്ലിക്കാട് പുതിയതായി പണികഴിപ്പിച്ച പുളിക്കപ്പറമ്പിൽ അബൂബക്കർ ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സൗജന്യമായാണ് ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് ഓഫീസ് അനുവദിച്ചത്.
Leave a Reply