
കൂട്ടായി. കൂട്ടായി ലോക് ബ്രിഡ്ജ് നിർമ്മാണത്തിന്റെ പേരിൽ റെഗുലേറ്റർ
കം ബ്രിഡ്ജിലൂടെ ഗതാഗതംപൂർണ്ണമായും
നിരോധിക്കുന്നതിൽ
പ്രതിഷേധം ശക്തമായി.
സർവകക്ഷി യോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വാക്ക് പാലിക്കാതെ പകരം സംവിധാനം ഒരുക്കാതെ കൽനടക്കാർക്ക് പോലും പ്രയാസം ഉണ്ടാക്കുന്ന തരത്തിൽ പരിപൂർണ്ണമായും റോഡ് കട്ട് ചെയ്യുന്ന നടപടിയാണ് പ്രധിഷേധത്തിന് ഇടയാക്കിയത്. രാവിലെ ആറു മണിക്ക് പാലം പരിസരത്ത് നടന്ന യു ഡി എഫ് പ്രധിഷേധ സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. മംഗലം പഞ്ചായത്ത്
യു ഡി എഫ് ചെയർമാൻ സലാം താണിക്കാട് അധ്യക്ഷതവഹിച്ചു.
പി പി സൈതലു,
സി എം ടി സീതി, ഇബ്രാഹിം ചേന്നര,
സി എം ഹസ്സഅനീഷ്,
തൊടാത്ത് അലികുട്ടി,
നിസ്താർ മംഗലം,
പി സി സകീർ, കുഞ്ഞി ബാവ,സിഎം മുഹമ്മദ് കുട്ടി, ടി ബി ആർ കൂട്ടായി,സി വി മുനീർ പ്രസംഗിച്ചു.
സി പി മുജീബ്, പി സി കുഞ്ഞുട്ടി ബാവ, സാലിഹ് തങ്ങൾ,
സി കെപി മജീദ്, സി റഹീം, സുനിൽ പള്ളിപ്പുറത്ത്,എം വി സലാം നേതൃത്വം നൽകി. നിലവിലെ പാലം തകർന്നിട്ടും ഇന്നേവരെ ഒരു ഫണ്ട് പോലും അനുവദിചിട്ടില്ല. ഇക്കാര്യത്തിൽ
എം എൽ എ യുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്.

Leave a Reply