
തിരൂർ: കേരള സ്റ്റേറ്റ് സ്വതന്ത്ര പാചക & കാറ്ററിംഗ് വർക്കേഴ്സ് യൂണിയൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
8 മത് വാർഷികാഘോഷവും
കുടുംബ സംഗമവും നടത്തി.
താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ
തിരൂർ, താനൂർ, തവനൂർ എന്നി നിയോജക മണ്ഡലം പരിധിയിലെ
പ്രവർത്തകരും
കുടുംബാംഗങ്ങളും പങ്കെടുത്തു.
ചടങ്ങ് എൻ.ശംസുദ്ധിൻ എം എൽ എ
ഉദ്ഘാടനം ചെയ്തു.
എം. അബ്ദുറഹിമാൻ
എന്ന ബാവ അധ്യക്ഷത വഹിച്ചു.താനൂർ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡണ്ട് നൗഷാദ് പറപ്പുതടം
മുഖ്യ പ്രഭാഷണം നടത്തി.
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി ഒ അഷ്ക്കർ,
താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം
തോട്ടുങ്ങൽ ഉസ്മാൻ ഹാജി,
കെ പി ശിഹാബ്,
ടി പി എം മുഹസിൻ ബാബു, കാസിംഅരിക്കാട്,പി അഷ്റഫ്
മുജീബ് താനാളുർ, പി എസ് സഹദേവൻ
എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന
പ്രതിനിധി സമ്മേളനം
കെ എൻ മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഹനീഫ മഞ്ചേരി അധ്യക്ഷത വഹിച്ചു.
സുലൈഖ മലപ്പുറം, ബാപ്പുട്ടി ഓലപിടിക.
ഷീജ വെട്ടം, സലാം വെള്ളിയത്ത്,
സി വി അബ്ബാസ്,
പി.സരിത എന്നിവർ സംസാരിച്ചു.
മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപ്പാടികളും
ഗാനവിരുന്നും അരങ്ങേറി.

Leave a Reply