റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം, അപകട മേഖലയായ കോട്ടക്കൽ പുത്തൂരിൽ സംഘടിപ്പിച്ച റോഡപകട നിവാരണ സംഗമവും റോഡു സുരക്ഷ ക്യാംപയിനും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

കോട്ടക്കൽ: പോലീസ്,മോട്ടോർ വാഹന,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പെരിന്തൽമണ്ണ _ കോട്ടക്കൽ റോഡിൽ അരിച്ചോൾ,പുത്തൂർ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ റോഡപകട നിവാരണ സംഗമവും റോഡ് സുരക്ഷാ ക്യാംപയിനും സംഘടിപ്പിച്ചു. അരിച്ചോൾ ഇറക്കം ആരംഭിക്കുന്ന സ്ഥലത്ത് നിന്നും താഴെ കോട്ടക്കൽ കയറ്റം വരെ വട്ടപ്പാറ മോഡൽ നാലുവരി ഫ്ലൈ ഓവർ പാത നിർമ്മിക്കലാണ് ആവശ്യം. സൈൻ ബോർഡുകൾ,റംബിൾ സ്ട്രിപ്പുകൾ,സീബ്രാ ലൈനുകൾ,ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, വലിയപറമ്പിൽ പോലീസ് ഔട്ട് പോസ്റ്റ് എന്നിവ ഉടൻ സ്ഥാപിച്ച് താൽക്കാലിക സംവിധാനം ഏർപ്പെടുത്തണമെന്ന് പുത്തൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ കൂട്ടായ്മ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.

പരിപാടി ജില്ലാ പഞ്ചായത്ത് പ്രിസിഡണ്ട് പി എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ കെ നാസർ മുഖ്യപ്രഭാഷണം നടത്തി. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അധ്യക്ഷനായിരുന്നു. രാജീവ് പുതുവിൽ, വിജയൻ കൊളത്തായി, സബാഹ് കണ്ടു പുഴക്കൽ, മൂസ എടപ്പനാട്ട്, സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സി നൗഷാദ്,കെ ടി എ സമദ്, കെ എം റഷീദ്, അലി കാടാമ്പുഴ, കെ വി ഹമീദ് മാസ്റ്റർ,,പി.മൊയ്തീൻ ഹാജി,ഹംസ പുത്തൂർ, കോയക്കുട്ടി ഒതുക്കുങ്ങൽ, സാവിത്രി ടീച്ചർ, കുണ്ടിൽ ഇസ്മായിൽ, ഷംസു കോട്ടക്കൽ, ഉമ്മാട്ട് കുഞ്ഞിതു, അടാട്ടിൽ കുഞ്ഞാപ്പു, കെ വി അബ്ദുൽ ഹമീദ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം കോഡിനേറ്റർ അസീസ് പഞ്ചിളി സ്വാഗതവും അടാട്ടിൽ ബഷീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.