32മത് മാമാങ്കോ ത്സത്തിന്റെ ഭാഗമായി നടന്ന മലപ്പുറം ഗരിമ ആഴ് വാഞ്ചേരി മനയിൽ തബ്രാക്കൾ സ്വീകരിക്കുന്നു.

കാടാമ്പുഴ:മലപ്പുറം സാംസ്‌ക്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗയും മാമങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തിരുനാവായ
32ാംമത് മാമാങ്ക മഹോത്സവം മലപ്പുറം ഗരിമ‘ എന്ന സാംസ്‌ക്കാരിക സന്ദേശയാത്രക്ക് ഉജ്ജ്വല തുടക്കമായി.
കാടാമ്പുഴ തിരുനാവായ വാദ്ധ്യാന്‍ മനയില്‍നിന്ന് ആരംഭിച്ച
മലപ്പുറം അവിസ്സന്ന മര്‍മ്മ കളരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാധാന്യ സ്ഥലവും സാംസ്ക്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ച് നടത്തുന്ന മലപ്പുറം ഗരിമ എന്ന യാത്ര കാലത്ത് 7 മണിക്ക് വേദപണ്ഡിത നായിരുന്ന കാടാമ്പുഴയിലെ തിരുനാവായ വാദ്ധ്യാന്‍ മനയില്‍ നിന്നും കാരണവര്‍ പരമേശ്വരന്‍ നമ്പുതിരി ഉദ്ഘാടനം ചെയ്യ്തു.
ചടങ്ങിൽ മെംബർമാരായ ഉമ്മിലി കരേക്കാട്, വിപി സമീറ , ഉമ്മുസൽമ ചെരട, എപി മൊയ്തീൻകുട്ടി, ഒപി കുഞ്ഞി മൊഹമ്മത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

തുടർന്ന് പാണക്കാട്
കൊടപ്പനക്കലെത്തിയ യാത്രയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൈപളളി അബ്ദുള്ള കുട്ടി തുടര്‍ന്ന് ചാവേര്‍തറവാടായ വറ്റല്ലൂരിലെ പുതുമന നെച്ചിക്കോട്ടിലെത്തിയ യാത്ര അംഗങ്ങളെ പുതുമന ഇന്ദിര, പി നന്ദു, ഷിഹാർ ഗുരുക്കൾ, പി ശ്രീകല, ചേർന്ന് സ്വികരിച്ചു.

തുടര്‍ന്ന് ചേണ്ടിയിലെ ച്ന്രത്തില്‍ പടിഞ്ഞാറേപ്പാട്ട് മണ്ഡപത്തില്‍ കളരി വന്ദനം നടത്തി ചന്ദ്രോത്തിൽ രാധാകൃഷ്ണൻ, സി രജനി, വയങ്കര ശ്രീജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പിന്നീട് മാറാക്കര പഞ്ചായത്ത് സ്വീകരണം നല്‍കി പ്രസിഡൻ്റ് ഒകെ സുബൈർ, വൈസ് പ്രസിഡൻ്റ് പി ലത ടീച്ചർ, കെകെ റസാക്ക് ഹാജി തിരൂർ, മംബർമാർ എന്നിവർ സംസാരിച്ചു.

തുടര്‍ന്ന് സംസ്‌കൃത പണ്ഡിതനായ വെള്ളാണശ്ശേരി മൂസതിന്റെ തെക്കന്‍കുറ്റുരിലെ ജന്മഗൃഹത്തില്‍ എത്തിയ സംഘത്തെ കാരണവർ…….. മുസ്സത് സ്വീകരിച്ചു.. തുടർന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച കൊടക്കല്‍ സി.എസ്.ഐ ഫ്രിറ്റ്‌സ് മെമ്മോറിയല്‍ ചര്‍ച്ചിൽ ഫാദർ ബർണറ്റ്, ലീലാമ്മ, സബി ധ റോബർട്ട്, വാർഡ് മെമ്പർ സോളമൻ കളരിക്കൽ , പ്രതിബ് വാമൂർ,ചേർന്നാണ് സീകരിച്ചു. തിരുനാവായയിൽ എത്തിയ സംഘത്തെ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദേവയാനി മാമ്പറ്റ. മെമ്പർമാരായ ഹാരിസ് പറമ്പിൽ, മുസ്തഫ കുന്നത്, കെപി അലവി കൊടക്കൽ, മുളക്കൽ മുഹമ്മദലി, ഷംസുദ്ധീൻ കുന്നേക്കാട്ട് നൗഷാദ് തേക്കിൽ എന്നിവർ ചേർന്ന് മാമാങ്ക നഗരിയിലേക്ക് ആനയിച്ചു. വൈകീട്ട് ആഴ് വാഞ്ചേരി മനയില്‍ ത്രമ്പാക്കള്‍ സ്വീകരികരിച്ചു. ബാലവകാശ കമ്മീഷൻ മുൻ ചെയർമാൻ വിജയകുമാർ , സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് പി.ഹൃഷികേശ് കുമാര്‍ , ഷംസു കുന്നക്കാട്ട്,ഉസ്മാൻ ഘടകശ്ശേരി,യാത്രാ ക്വാപ്റ്റൻ കാടാമ്പുഴ മൂസ്സ ഗുരുക്കൾ, ശതീഷൻ കളിച്ചാത്ത്, ബാലാവകാശ കമ്മീഷൻ മുൻ ചെയർമാൻ വിജയകുമാർ, ഉസ്മാൻ കടകശേരി , ലത്തീഫ് കുറ്റിപ്പുറം ഉമ്മർ ചിറക്കൽ എന്നിവർ പ്രസംഗിച്ചു.. സാമൂഹിക ,സാംസ്‌കാരിക,ചരിത്ര രംഗത്ത പ്രമുഖര്‍ പങ്കെടുത്തു..19 ന് രാവിലെ 10 മണിക്ക് ഈ വർഷത്തെ മാമാങ്കത്തിന്റെ കൂറനാട്ടൽ നടക്കും ഫെബ്രവരി 3 ന് സമാപിക്കും.

ഒന്ന് 32ാം മത് മാമാങ്കോത്സവത്തോട് അനുബന്ധിച്ച് ഇന്ന് നടന്ന മലപുറം ഗരിമ. തിരുന്നാവായ വാദ്ധ്യാൻ മന പരമീശ്വരൻ നമ്പൂതിരി ഉത്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published.