
തൃശ്ശൂർ: ഇടത് -വലത്- ബിജെപി കക്ഷികൾക്കിടയിലെ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് എസ്ഡിപിഐ എന്ന നമുന്നേറ്റത്തെ തകർക്കാനാവില്ല എന്നു തെളിയിച്ച തെരഞ്ഞെടുപ്പാണ് 2025ലെ ലോക്കൽ ബോഡി ഇലക്ഷൻ എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പറഞ്ഞു. തൃശ്ശൂർ ജവഹർ ബാലഭവൻ കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാനത്തെ എസ്ഡിപിഐ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജനപ്രതിനിധികൾ എന്ന നിലയിൽ എല്ലാക്കാലത്തും മികച്ച മാതൃകകൾ സൃഷ്ടിച്ചവരാണ് എസ്ഡിപിഐ അംഗങ്ങൾ. അഴിമതിയില്ലാത്ത വിവേചനം ഇല്ലാത്ത ജനപക്ഷ വികസനം സാധ്യമാകുമെന്ന് 2010 മുതൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തെളിയിച്ചിട്ടുണ്ട്. നിയമസഭാ പ്രാതിനിധ്യം ഇല്ലാഞ്ഞിട്ട് പോലും വിവിധ മുന്നണികൾ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടിയെ ഭയപ്പെടുകയും അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ പരാജയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് മൂല്യാധിഷ്ഠതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ വളർച്ച ഭാവിയിൽ തങ്ങൾക്ക് വെല്ലുവിളിയാകുമെന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ് .
നൂറിലധികം സീറ്റുകൾ നേടിക്കൊണ്ട് ഇപ്രാവശ്യവും കരുത്തുകാട്ടാൻ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. കില – തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിനോദ് കുമാർ ക്ലാസ് നയിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, റോയ് അറയ്ക്കൽ, കെ കെ അബ്ദുൽ ജബ്ബാർ, പി പി റഫീഖ്, സെക്രട്ടറിമാരയ അൻസാരി ഏനാത്ത്, കൃഷ്ണൻ എരത്തിക്കൽ, എം എം താഹിർ, മഞ്ജുഷ മാവിലാടം, ട്രഷറർ എൻ കെ റഷീദ് ഉമരി, വിമൻ ഇന്ത്യാ മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് സുനിതാ നിസാർ, ജനറൽ സെക്രട്ടറി എം ഐ ഇർശാന, എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Leave a Reply