
മുജാഹിദ് സമ്മേളന പ്രചാരണം
തലക്കാട് : കുടുംബം സ്വർഗ കവാടം
എന്ന പ്രമേയവുമായി ഏപ്രിൽ 19 ന്
കോട്ടക്കലിൽ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി
കെ .എൻ. എം മർക്കസുദ്ദഅവ
തെക്കൻ കുറ്റൂർ മേഖല സമിതി കുറ്റൂർ മുക്കിലപ്പീടികയിൽ വീഡിയോ പ്രദർശനവും സൗഹൃദ ചായ വിതരണവും സംഘടിപ്പിച്ചു.തലക്കാട്
ഗ്രാമ പഞ്ചായത്ത് മെമ്പർ മുഫീദ തയ്യിൽ
ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. മൂസ ആയപ്പള്ളി, എം. അബ്ദു റഹിമാൻ, ബീരാൻ പാരിക്കാട്ട്,കെ. സൈനബ, ആരിഫ മൂഴിക്കൽ, സി.പി. ജാനിഷ, ഷംസുദ്ധീൻ അല്ലൂർ, പി. യാസിർ, പി. ആരിഫ, കെ.റഹീല, പി. നിബ്രാസുൽ ഹഖ് എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിൻ്റെ ഭാഗമായി അയൽകൂട്ടം, സ്നേഹ സ്മിതം, സൗഹൃദ മുറ്റം, അവാർഡ് അസംബ്ലി, ലഹരി വിരുദ്ധ സദസ്സ് എന്നിവ സംഘടിപ്പിച്ചു വരുന്നു.
Leave a Reply