മലപ്പുറം:ചരിത്രപ്രസിദ്ധമായ മാമാങ്കോത്സവത്തെ അനുസ്മരിച്ചുകൊണ്ട്‌ ആഴ് വാഞ്ചേരി ത്രമ്പാക്കള്‍ മുഖ്യ സ്ഥാനം വഹിച്ചുവരുന്ന സാംസ്ക്കാരിക പരിസ്ഥിതി സംഘടനയായ റി എക്കയും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്ത മായി സംഘടിപ്പിക്കുന്ന തിരുനാവായ 32 മത്‌ മാമാങ്ക മഹോത്സവം മലപ്പുറം ഗരിമ എന്ന സാംസ്ക്കാരിക സന്ദേശ യാത്രയോടെ ശനിയാഴ്ച്ച (ജനുവരി 10 ) ആരംഭിക്കും.
മര്‍മ്മകളരിയിലെ ഗവേഷണ ക്കേന്ദ്രമായ മലപ്പുറം അവിസ്സന്ന മര്‍മ്മ കളരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാധാന്യവും സാംസ്‌ ക്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ച്‌ നടത്തുന്ന മലപ്പുറം ഗരിമ എന്ന യാത്ര യോടെയാണ്‌ തുടക്കമാകുന്നത്‌. ശനിയാഴ്ച്ച കാലത്ത്‌ 7 മണിക്ക്‌ വേദപണ്ഡിത നായിരുന്ന കാടാമ്പുഴയിലെ തിരുനാവായ വാധ്യാന്‍ മനയില്‍ നിന്നും കാരണവര്‍ പരമേശ്വരന്‍ നമ്പുതിരി ഉദ്ഘാടനം ചെയ്യും. 8.30 ന്‌ പാണക്കാട്‌ കൊടപ്പനക്കലെത്തും. തുടര്‍ന്ന്‌ 10.30 ന്‌ ചാവേര്‍തറവാടായ വ്റ്റല്ലൂരിലെ പുതുമന നെച്ചിക്കോട്ടിലെത്തും. തുടര്‍ന്ന്‌ ചേണ്ടിയിലെ ച്ന്രത്തില്‍ പടിഞ്ഞാറേപാട്ട്‌ മണ്ഡപത്തില്‍ കുളരി വന്ദനം നടത്തും. 12.30 ന്‌ മാറാക്കര പഞ്ചായത്ത്‌ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ സംസ്കൃത പണ്ഡിതനായ വെള്ളാണശ്ശേരി മൂസതിന്റെ തെക്കന്‍കുറ്റുരിലെ ജന്മഗൃഹത്തില്‍ എത്തും. 3 മണിയോടെ ഒന്നര പതിറ്റാണ്ട്‌ മുമ്പ്‌ സ്ഥാപിച്ച കൊടക്കല്‍ സി.എസ്‌.ഐ ഫ്രിറ്റ്സ്‌ മെമ്മോറിയല്‍ ചര്‍ച്ചിലും തുടര്‍ന്ന്‌ തിരുനാവായ മാമാങ്കനഗരിയില്‍ എത്തും. 4 മണിക്ക്‌ ആഴ്വാഞ്ചേരി മനയില്‍ ത്രമ്പാക്കള്‍ സ്വീകരിക്കും. ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ്‌ കൌണ്‍സില്‍ പ്രസിഡന്റ പി. ജൂഷികേശ്‌ കുമാര്‍ സൗഹൃദ സന്ദേശം നല്‍കും.

Leave a Reply

Your email address will not be published.