
തിരൂർ:-എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും എംഇഎസ് തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജോയിൻ്റ് ജേർണി ചാപ്റ്റർ 3 എന്ന മെഗാ മെഡിക്കൽ ക്യാമ്പ് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ, ഹെർണിയ ശസ്ത്രക്രിയ, സൗജന്യ തിമിര ശസ്ത്രക്രിയ രോഗനിർണയ ക്യാമ്പ് എംഇഎസ് തിരൂർ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു. തിരൂർ നിയോജകമണ്ഡലം എംഎൽഎ കുറുക്കോളി മൊയ്തീൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എംഇഎസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ഹമീദ് ഫസൽ ആമുഖ പ്രഭാഷണം നടത്തി പ്രമുഖ സിനിമാതാരം ജയൻ ചേർത്തല മുഖ്യാതിഥിയായിരുന്നു. എംഇഎസ് കേരള ഉപാധ്യക്ഷൻ ഷാഫി ഹാജി കൈനിക്കര, സിനിമാ താരം ഹരീന്ദ്രകുമാർ, വാർഡ് കൗൺസിലർ ടിഇ അബൂബക്കർ എന്ന ബാബു, താലൂക്ക് സെക്രട്ടറി അബ്ദുൽ ഖാദർ ശരീഫ്, തിരൂർ യൂണിറ്റ് സെക്രട്ടറി കെ കെ റസാക്ക് ഹാജി, ജലീൽ കൈനിക്കര, ഡോക്ടർ ആസിഫ് ഉസ്മാൻ, ഡോക്ടർ റിയാസ്, പിഎ റഷീദ്, നജ്മുദ്ദീൻ കല്ലിങ്ങൽ, അൻവർ സാദത്ത് കള്ളിയത്ത്, ഡോ സുരഭില , നിഷസിറാജ്, അബ്ദുൽ ഖാദർ കൈനിക്കര, എംവൈ അസ്ഹർ , യുപി നിസാർ , ആർ രാഹുൽ, വിഇഎ നവാസ്, എന്നിവർ സംസാരിച്ചു. 500-ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു .
Leave a Reply