കേരള ജംഇയ്യതുൽ ഉലമ സ്കോളേഴ്സ് കോൺ ക്ളേവ് സംസ്ഥാന പണ്ഡിത സമ്മേളനം കെ. ജെ. യു പ്രസിഡന്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.

കാന്തപുരത്തിന്റെ യാത്രയിൽ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം

കേരള ജംഇയ്യതുൽ ഉലമ

മലപ്പുറം:നിർമിത ബുദ്ധിയുടെ കാലത്ത് പ്രബോധിത സമൂഹത്തിന്റെ പുതിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ പണ്ഡിതൻമാർ പ്രാപ്തമാവണമെന്ന് കേരള ജംഇയ്യതുൽ ഉലമ സ്കോളേഴ്സ് കോൺക്ലേവ്. വിവര വിനിമയ രംഗത്തുണ്ടായ വിപ്ളവാത്മക മുന്നേറ്റവും വിവര ശേഖരണത്തിന് ഡിജിറ്റൽ മാധ്യമങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ആധുനിക സമൂഹത്തിൽ മതത്തിന്റെ മൂല്യങ്ങും വിശ്വാസ അനുഷ്ഠാന ജീവിത വ്യവഹാരങ്ങളും ബുദ്ധി പരമായി അവതരിപ്പിക്കാൻ പണ്ഡിതൻമാർക്ക് സാധ്യമാവണമെന്ന് കെ.എൻ. എം മർകസുദഅവ പണ്ഡിത സംഘടനയായ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്കോളേഴ്സ് കോൺക്ലേവ് അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ മൂല്യ സങ്കല്പത്തിൽ വന്ന മാറ്റമുൾകൊണ്ട് ഇസ്ലാമിന്റെ സാർവ കാലികമായ മൂല്യങ്ങളും ആത്മീയതയും മൗലികതയിൽ മാറ്റം വരുത്താതെ തന്നെ പ്രബോധിത സമൂഹത്തിന് പ്രായോഗിക ജ്ഞാനം നൽകണം.

പാണ്ഡിത്യത്തോടൊപ്പം ജീവിതവിശുദ്ധിയും ആദർശത്തിന്റെ ജീവിക്കുന്ന പ്രതീകവുമായെങ്കിൽ മാത്രമെ പ്രബോധനം ഫലവത്താവുകയുള്ളു.

സംഘടനാ സങ്കുചിതത്വത്തിന്റെയും സാമ്പത്തിക താല്പര്യത്തിന്റെയും മറവിൽ വിശ്വാസികളെ അനധവിശ്വാസത്തിലേക്ക് ക്ഷണിക്കുന്നവർക്കെതിരിൽ മാന്യമായി പ്രതികരിക്കാൻ പണ്ഡിതൻമാർക്ക് ബാധ്യതയുണ്ട്.

അന്യ പുരുഷൻമാരാടൊപ്പംതിക്കിത്തിരക്കി തോളോട് തോള് ചേർന്ന് ഇടകലർന്ന് നേർച്ചകൾക്കും ആത്മീയ വാണിഭ സദസ്സുകളിലേക്കും മുസ്ലിം സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും എന്നാൽ പള്ളിയിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം വിലക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ ബോധവൽകരണം വേണം.

പണ്ഡിതൻമാർ മാന്യവും സഭ്യവുമായ ഭാഷയിലായിരിക്കണം ആദർശ പ്രതിയോഗികളുമായി സംവദിക്കേണ്ടത്. മനുഷ്യരെ തമ്മിലടിപ്പിക്കുയല്ല, ഹ്യദയങ്ങൾ ചേർത്തുപിടിക്കുകയാണ് പണ്ഡിത ധർമ്മം.

കേരളത്തിലെ ഇസ്ലാമിക നവോത്ഥാന പ്രസ്ഥാന പണ്ഡിതൻമാരെയും പ്രവർത്തകരെയും കൊറോണ ബാധിതരെന്ന് അധിക്ഷേപിക്കുകയും അവരോട് കൊറോണ രോഗികളോടെന്നപോലെ അകലം പാലിക്കണമെന്നും ആഹ്വാനം ചെയ്തു നടന്നു വരുന്ന കാന്തപുരം അബൂബക്കർ മുസ്ലാരുടെ കേരള യാത്ര വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം. ജനങ്ങളോടൊപ്പം എന്ന ബാനർ പിടിച്ച് മനുഷ്യരോട് അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യാത്ര സമ്യദായത്തിനിടക്ക് വിഭാഗീയതക്ക് ആക്കം കൂട്ടുന്നത് ആശാസ്യമല്ലെന്നും സമ്മേളനം വ്യക്തമാക്കി.

കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി ഡോ.അബ്ദുൽ ഹമീദ് മദനി ആമുഖഭാഷണം നടത്തി. റിഫോം ലോഗോ പ്രകാശനം .കെ.എൻ എം മർകസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമി നിർവഹിച്ചു. കെ.ജെ.യു വൈസ്: പ്രസിഡന്റ് പ്രഫ:കെ.എൻ സുലൈമാൻ മദനി അദ്ധ്യക്ഷത വഹിച്ചു.

ഫാഷിസം – നാസിസം – സയണിസം പഠന സെഷനിൽ ഡോ.കെ.പി ഖാലിദ് വിഷയമവതരിപ്പിച്ചു. ഡോ. ഇസ്മായിൽ കരിയാട്, ഡോ. അൻവർ സാദത്ത് ചർച്ചയിൽ പങ്കെടുത്തു.

പെരുമാറ്റ ശാസ്ത്രം – ഖുർ ആനിക പരിപ്രേക്ഷ്യം എന്ന സെഷനിൽ കെ.എൻ.എം മർകസുദഅവ ജന: സെകട്ടറി എം. അഹമ്മദ് കുട്ടി മദനി, ഡോ. മുസ്തഫ കൊച്ചിൻ , അലി മദനി മൊറയൂർ,അബ്ദു റൗഫ് മദനി വിഷയമവതരിപ്പിച്ചു.

വിജ്ഞാനശേഖരണം – എ ഐ ഉപയോഗം എന്ന സെഷനിൽ പ്രഫ: കെ.പി സകരിയ്യ, ഡോ. ഉസാമ തൃപ്പനച്ചി, ഡോ ജുനൈസ് മുണ്ടേരി വിഷയമവതരിപ്പിച്ചു.

കെ.എം കുഞമ്മദ് മദനി, നൗഷാദ് കാക്കവയൽ പ്രസംഗിച്ചു.
പി അബുൽ അലി മദനി, മൊയ്തീൻ സുല്ലമി കുഴിപ്പുറം, അബുൽ ജബ്ബാർ കുന്ദംകുളം,എ അബുൽ അസീസ് മദനി ഡോ. ടി.പി.എം റശീദ്, ഡോ. അശ്റഫ് പട്ടിത്തറ, ഡോ.സി മുഹമ്മദ് പ്രസീഡിയം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published.