രവിമേലൂർ

2018 ,19 കാലഘട്ടത്തിൽ അന്നത്തെ ചാലക്കുടി AE സാദ്ധ്യത പഠനം നടത്തി പദ്ധതിക്ക് വേണ്ട സ്ഥലം ഉണ്ട് എന്ന് സാക്ഷ്യപ്പെടുത്തി തുടർന്ന് ഭരണാനുമതി ലഭിക്കുകയും, 12/06/2020 നിർമ്മാണം അരംഭിച്ച പ്രവൃത്തി റിസ്ക് ആൻഡ് കോസ്ററ് പ്രകാരം 30/01/2023 റദ്ധാക്കി. തുടർന്ന് ബാലൻസ് പ്രവൃത്തികൾ പുതിയ പാക്കേജ് ആയി ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കുകയും PWD015-06/TE-5/2023 KIIFB Dated:11-10-2023 ഓർഡർ പ്രകാരം 39.05 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി ലഭിക്കുകയും PWD/KR/EST_TS/3213(A0/2024_5_1_1 dated 27/01/2024 ഓർഡർ പ്രകാരം 21.90 കോടിരൂപക്ക് ബാലൻസ് പ്രവൃത്തിക്കുള്ള സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തു . തുടർന്ന് മത്സാരാധിഷിഠിത ദർഘാസ് ക്ഷണിക്കുകയും ബാബ് കൺസ്റ്റ്ക്ഷൻസ് എന്ന കമ്പനിക്ക് ദർഘാസ് ഉറപ്പിക്കുകയും 08/10/2024 നു ഉടമ്പടി വെക്കുകയും ചെയ്തു . നിലവിൽ പ്രവൃത്തി 60% പൂർത്തീകരിച്ചിട്ടുണ്ട്
എന്ന് പറയുന്ന റോഡ് കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആയ അതിരപ്പിള്ളി,വാഴച്ചാൽ ,വഴി ഷോളയാർ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഒരു അമിത ഭാരവാഹക വാഹന ശേഷി ഉള്ള ഒന്നായിട്ട് ആണ് പണിയുന്നത്. ഏന്നാൽ നിലവിൽ ഉണ്ടായിരുന്ന 5.5 മീറ്ററിൽ നിന്ന് 7 മീറ്റർ കാരേജ് വേ ആക്കി ഉയർത്തുന്ന റോഡ് ROW 10 മീറ്റർ ആണ്. കോടികൾ മുടക്കി കുടിവെള്ള പൈപ്പ് ലൈൻ, ഇലക്ട്രിക് പോസ്റ്റുകൾ, ടെലിഫോൺ കേബിൾ എന്നിവ കാരേജ് വേയുടെ അടിയിൽ നിന്നും പ്രസ്തുത റോഡിൽ നിന്നും മാറി സ്ഥാപിക്കും എന്ന് പറഞ്ഞിട്ട് ഇപ്പോഴും പലസ്ഥലങ്ങളില് കരേജ് വേയുടെ അടിയിൽ കുടിവെള്ള പൈപ്പ് ലൈൻ ഉണ്ട്, ഇലക്ട്രിക് പോസ്റ്റുകൾ 8 മീറ്ററിലും, 7 മീറ്ററും നിൽക്കുന്നത് കാണാം . 17000 മീറ്റർ , ട്രെയിനേജ് പണിയും എന്ന് പറഞ്ഞിട്ട് നിലവിൽ റോഡിൽ ഉണ്ടായിരുന്ന കാനകൾ തന്നെ ആണ് ചിലയിടങ്ങളിൽ കുറച്ചു പൊക്കം കൂട്ടി പണിത് വയ്ക്കുക ആണ് ചെയ്തിരിക്കുന്നത് . കാനകളുടെ മുകളിൽ സ്ലാബ് പലസ്ഥാനങ്ങളിൽ ഇല്ലാതെ വലിയ അപകടങ്ങൾ ഉണ്ടാകുന്നു. 6000 മീറ്റർ ഐറിഷ് കാന നിർമ്മിക്കുന്നത് കൃത്യമായ നിലവാരത്തിൽ അല്ല പലയിടങ്ങളിൽ… പ്രസ്തുത റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ അന്നത്തെ MLA പറഞ്ഞത് ORU അത്രദേശീയ നിലവാരത്തിൽ മേലൂർ പഞ്ചായത്തയിൽ ഒരു റോഡ് ഉണ്ടാക്കാൻ പോകുന്നു എന്ന് ആയിരുന്നു. ഇപ്പൊൾ ഈ റോഡിൻ്റെ നിലവാരം താഴുകയും , പറഞ്ഞ തീയതികൾ നീട്ടി നീട്ടി.. അനന്തമായി പോകുന്നു. അത് പോലെ 2023 ഫെബ്രുവരി 21 ന് പ്രസ്തുത റോഡിൽ ഉണ്ടായിരുന്ന കൈയേറ്റവും ആയി ബന്ധപ്പെട്ട് ബഹു ഹൈകോടതിയുടെ അന്തിമ വിധി ഉണ്ടായിട്ടും ഇത് വരെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ അധികൃതർ തയ്യാർ ആകുന്നില്ല ,, ചില തടസ്സവാദങ്ങൾ പറയുക അല്ലാതെ . അതിനാൽ ജനകീയ റോഡ് വികസന സമിതി മേലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ജനുവരി 7 ന് മേലൂർ പള്ളിനട ജംഗ്ഷനിൽ ഒരു വിശദീകരണ പൊതു യോഗം നടക്കുന്നു . പ്രസ്തുത യോഗത്തിൽ പരിസ്ഥിതി, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത് സംസാരിക്കുന്നു.

Leave a Reply

Your email address will not be published.